NEWSROOM

അലൻ വാക്കറുടെ പരിപാടിക്കിടെ മോഷണം പോയ മൊബൈൽ ഫോണുകൾ കണ്ടെത്തി; ഒരാൾ പിടിയിൽ

ഡൽഹിയിൽ നിന്നും ഇരുപതോളം ഫോണുകളാണ് കണ്ടെത്തിയത്

Author : ന്യൂസ് ഡെസ്ക്


അലൻ വാക്കറുടെ പരിപാടിക്കിടെ മോഷണം പോയ മൊബൈൽ ഫോണുകൾ കണ്ടെത്തി. ഡൽഹിയിൽ നിന്നും ഇരുപതോളം ഫോണുകളാണ് കണ്ടെത്തിയത്. ഫോൺ കണ്ടെത്തിയതിന് പിന്നാലെ ഒരു പ്രതിയെയും അന്വേഷണസംഘം കസ്റ്റഡിയിലെടുത്തു.

കൊച്ചിയിൽ എത്തിയ മോഷണ സംഘത്തിലെ അംഗമാണ് ഇപ്പോൾ പിടിയിലായിരിക്കുന്നത്. കണ്ടെത്തിയ ഫോണുകളിൽ ഭൂരിഭാഗവും ഐഫോണുകളാണ്. ഫോണകളുടെ ഇഎംഇഐ നമ്പർ കണ്ടെത്തി, ഇവ കൊച്ചിയിൽ നിന്ന് തന്നെ മോഷണം പോയതാണോ എന്ന് സ്ഥിരീകരിക്കാൻ ശ്രമം നടന്നുകൊണ്ടിരിക്കുകയാണ്. കൂടുതൽ ഫോണുകൾ കണ്ടെത്തുന്നതിനായി അന്വേഷണസംഘം ഡൽഹിയിൽ തുടരുകയാണ്.

ALSO READ: അലൻവാക്കർ ഷോയിലെ മൊബൈൽ മോഷണം: അന്വേഷണ സംഘം മുംബൈയിലേക്ക്

ഈ മാസം ആറിനാണ് കൊച്ചിയിൽ നടന്ന ഡിജെ അലൻ വാക്കറുടെ സംഗീത പരിപാടിക്കിടെ മൊബൈൽ ഫോണുകൾ മോഷണം പോയത്. മൂന്ന് ഐഫോണുകളിൽ നിന്നായി സിഗ്നലുകൾ ലഭിച്ചതോടെ പ്രത്യേക അന്വേഷണ സംഘം ഡൽഹിയിലേക്ക് തിരിച്ചിരുന്നു. ചോർ ബസാറിൽ എത്തിച്ച് ഫോണുകൾ ഓരോ ഭാഗങ്ങളായി അഴിച്ച് വിൽപ്പന നടത്താനാണ് പ്രതികൾ ശ്രമിക്കുന്നതെന്ന് പൊലീസിന് സംശയമുണ്ടായിരുന്നു.

വാ​ക്ക​ർ വേ​ൾ​ഡ് എ​ന്ന പേ​രി​ൽ അ​ല​ൻ വാ​ക്ക​ർ രാ​ജ്യത്തുടനീളമുള്ള നഗരങ്ങളിൽ നടത്തുന്ന സംഗീതപരിപാടിയിലൊന്നായിരുന്നു കൊച്ചി ബോൾഗാട്ടി പാലസിൽ നടന്നത്. 5000 ത്തിലേറെപ്പേർ പങ്കെടുത്ത സംഗീതനിശയിൽ കൊച്ചി സിറ്റി പൊലീസ് വൻ സുരക്ഷ ഒരുക്കിയിരുന്നു. പരിപാടി നടക്കുന്ന സ്ഥലങ്ങളിൽ സിസിടിവി നീരിക്ഷണവും ഏർപ്പെടുത്തിയിരുന്നു. എന്നാൽ സുരക്ഷാ സംവിധാനങ്ങളെല്ലാം മറികടന്നാണ് പ്രതികൾ മോഷണം നടത്തിയത്.

SCROLL FOR NEXT