NEWSROOM

അലന്‍ വാക്കറുടെ പരിപാടിയിലെ കൂട്ട മൊബൈല്‍ മോഷണം: പിന്നിൽ മോഷണ സംഘമായ 'അസ്ലം ഖാൻ ഗ്യാങ്ങ്'? അന്വേഷണം മറ്റു സംസ്ഥാനങ്ങളിലേക്കും

മൊബൈല്‍ മോഷണത്തിന് പിന്നില്‍ കുപ്രസിദ്ധ മോഷണ സംഘമായ അസ്ലം ഖാന്‍ ഗ്യാങ്ങ് ആണെന്നും പൊലീസ് സംശയിക്കുന്നു.

Author : ന്യൂസ് ഡെസ്ക്



കൊച്ചിയില്‍ അലന്‍ വാക്കറുടെ പരിപാടിയില്‍ മൊബൈലുകള്‍ മോഷണം പോയ കേസില്‍ അന്വേഷണം മറ്റു സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കുന്നു. ഡല്‍ഹിയിലേക്കും, ബെംഗളൂരുവിലേക്കുമാണ് അന്വേഷണം വ്യാപിപ്പിച്ചത്. നാല് പേരടങ്ങുന്ന രണ്ട് ടീമാണ് ബെംഗളൂരുവിലും ഡല്‍ഹിയിലും എത്തി അന്വേഷണം നടത്തുക.

കൊച്ചിയിലെ പരിപാടിക്ക് നാലു ദിവസങ്ങള്‍ക്കു മുന്‍പ് ബെംഗളൂരുവിലും അലന്‍ വാക്കറുടെ പരിപാടിയുണ്ടായിരുന്നു. ഈ പരിപാടിക്കിടെയും നൂറോളം 100 മൊബൈല്‍ ഫോണുകള്‍ മോഷണം പോയെന്ന വിവരം ലഭിച്ചിരുന്നു.

കൊച്ചിയില്‍ നിന്ന് മോഷണം പോയ മൊബൈല്‍ ഫോണുകളുടെ അവസാന സിഗ്‌നല്‍ ലഭിച്ചത് ഡല്‍ഹിയിലാണ്. കൊച്ചിയിലെ പരിപാടിയില്‍ മൊബൈല്‍ മോഷ്ടിച്ച ഒരു സംഘം വിമാനത്തിലും മറ്റൊരു സംഘം ട്രെയിനിലുമായാണ് കേരളം വിട്ടതെന്നാണ് കരുതുന്നത്.

ഇതേ സംഘം തന്നെയാണോ കൊച്ചിയിലെ മോഷണത്തിന് പിന്നിലെന്നാണ് സംശയം. മൊബൈല്‍ മോഷണത്തിന് പിന്നില്‍ കുപ്രസിദ്ധ മോഷണ സംഘമായ അസ്ലം ഖാന്‍ ഗ്യാങ്ങ് ആണെന്നും പൊലീസ് സംശയിക്കുന്നു.




SCROLL FOR NEXT