NEWSROOM

രണ്ടര വര്‍ഷത്തിനിടെ മോദിയുടെ 38 വിദേശ യാത്രകള്‍; ഖജനാവില്‍നിന്ന് പൊടിച്ചത് 258 കോടി; ഏറ്റവും ചെലവേറിയ യാത്ര യുഎസിലേക്ക്

യുഎസ് യാത്രയ്ക്ക് മാത്രം 22 കോടി രൂപയാണ് ചെലവാക്കിയതെന്ന് കേന്ദ്ര സര്‍ക്കാര്‍ രാജ്യസഭയെ അറിയിച്ചു.

Author : ന്യൂസ് ഡെസ്ക്


പ്രധാനമന്ത്രി നരേന്ദ്ര മോദി 2022 മെയ് മുതല്‍ 2024 ഡിസംബര്‍ വരെ നടത്തിയ 38 വിദേശ യാത്രകള്‍ക്കായി ഖജനാവില്‍ നിന്ന് ചെലവാക്കിയത് 258.9 കോടി രൂപ. 2023ല്‍ അമേരിക്കയിലേക്ക് നടത്തിയ യാത്രയാണ് ഏറ്റവും ചെലവേറിയ യാത്ര. യുഎസ് യാത്രയക്ക് മാത്രം 22 കോടി രൂപയാണ് ചെലവാക്കിയതെന്ന് കേന്ദ്ര സര്‍ക്കാര്‍ രാജ്യസഭയെ അറിയിച്ചു.

2024 സെപ്തംബറില്‍ പ്രധാനമന്ത്രി യുഎസിലേക്ക് നടത്തിയ യാത്രയ്ക്ക് 15 കോടി രൂപയിലധികം ചെലവായെന്നാണ് കണക്ക്. 2022ല്‍ മോദി സന്ദര്‍ശിച്ചത് ജര്‍മനി, ഡെന്‍മാര്‍ക്ക്, ഫ്രാന്‍സ്, നേപ്പാള്‍, ഫ്രാന്‍സ്, യുഎഇ, ജപ്പാന്‍, ഉസ്‌ബെകിസ്ഥാന്‍, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളാണ്.

2023ല്‍ പപ്വ ന്യൂ ഗ്വിനിയ, ഓസ്ട്രേലിയ, ജപ്പാന്‍, യുഎസ്, യുഎഇ, ഈജിപ്റ്റ്, സൗത്ത് ആഫ്രിക്ക, ഇന്തോനേഷ്യ, ഗ്രീസ് എന്നീ രാജ്യങ്ങളിലും സന്ദര്‍ശിച്ചു. 2024ല്‍ പ്രധാനമന്ത്രി യാത്ര ചെയ്തത് യുഎഇ, ഭൂട്ടാന്‍, ഖത്തര്‍, ഇറ്റലി, ഓസ്‌ട്രേലിയ, റഷ്യ, പോളണ്ട്, യുക്രെയ്ന്‍, ബ്രൂണി ദാറുസ്സലാം, യുഎസ്, സിംഗപ്പൂര്‍, ലാവോസ്, ബ്രസീല്‍, ഗുയാന, കുവൈത്ത് എന്നിവിടങ്ങളിലാണ്.

രാജ്യസഭയില്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ ചോദ്യത്തിന് മറുപടിയായാണ് വിദേശകാര്യ സഹമന്ത്രി പബിത്ര മാര്‍ഗരീറ്റ വിവരങ്ങള്‍ പങ്കുവെച്ചത്. പ്രധാനമന്ത്രിയുടെ താമസം, ഗതാഗതം, സുരക്ഷ, വേദിയുടെ പണം, മറ്റു വിവിധ ചെലവുകള്‍ എന്നിവയുടെ കണക്കുകള്‍ പങ്കുവെക്കാനായിരുന്നു മല്ലികാര്‍ജുന്‍ ഖാര്‍ഗെ ആവശ്യപ്പെട്ടത്.

SCROLL FOR NEXT