NEWSROOM

സ്വയംസഹായ സംഘങ്ങൾ രൂപീകരിച്ച് പണം തട്ടിയെന്ന് പരാതി; കോടികളുടെ തട്ടിപ്പ് കർണാടകത്തിലെ ശ്രീക്ഷേത്ര ധർമസ്ഥലം കേന്ദ്രീകരിച്ച്

ഗ്രാമാഭിവൃദ്ധി യോജനയെന്ന പേരിൽ ഗ്രാമപ്രദേങ്ങളിൽ സ്വയംസഹായ സംഘങ്ങൾ രൂപവത്കരിച്ച് പണം തട്ടിപ്പെന്നാണ് പരാതി. കർണാടകയിൽ വർഷങ്ങൾക്ക് മുൻപ് ആരംഭിച്ച് കാസർഗോഡ് ജില്ലയിലേക്ക് വ്യാപിപ്പിച്ച പദ്ധതിയിലാണ് തട്ടിപ്പ് ആരോപണവുമായി നേരത്തേ അംഗങ്ങളായിരുന്നവർ രംഗത്തെത്തിയത്.

Author : ന്യൂസ് ഡെസ്ക്


കർണാടകത്തിലെ ശ്രീക്ഷേത്ര ധർമസ്ഥലം കേന്ദ്രീകരിച്ച് കോടികളുടെ തട്ടിപ്പ് നടന്നതായി പരാതി. ഗ്രാമാഭിവൃദ്ധി യോജനയെന്ന പേരിൽ ഗ്രാമപ്രദേങ്ങളിൽ സ്വയംസഹായ സംഘങ്ങൾ രൂപവത്കരിച്ച് പണം തട്ടിപ്പെന്നാണ് പരാതി. കർണാടകയിൽ വർഷങ്ങൾക്ക് മുൻപ് ആരംഭിച്ച് കാസർഗോഡ് ജില്ലയിലേക്ക് വ്യാപിപ്പിച്ച പദ്ധതിയിലാണ് തട്ടിപ്പ് ആരോപണവുമായി നേരത്തേ അംഗങ്ങളായിരുന്നവർ രംഗത്തെത്തിയത്.



11 ആഴ്ച നിക്ഷേപമായി 10 മുതൽ 100 രൂപ വീതം വാങ്ങുന്ന പണം നിക്ഷേപിക്കുന്നത് സംബന്ധിച്ച ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ലഭ്യമാക്കുന്നില്ലെന്നും സ്വയംസഹായ സംഘം മാതൃകയിൽ ലഭ്യ മാക്കുന്ന വായ്പയിൽ പ്രതിവാരം പലിശ ഈടാക്കുന്നതായും പരാതിയുണ്ട്. പണമിടപാട് നടത്തുന്നതിന് റിസർവ് ബാങ്കിൻ്റെ അനുമതിയില്ലെന്നും സംഘങ്ങൾ രൂപീകരിക്കുന്നതിന് സൊസൈറ്റീസ് ആക്ട് പ്രകാരം രജിസ്റ്റർ ചെയ്തിട്ടില്ലെന്നും പരാതിക്കാർ പറഞ്ഞു.

അംഗങ്ങളിൽ നിന്ന് മൈക്രോ ഇൻഷുറൻസ് എന്ന പേരിൽ പ്രതിമാസം 1000 രൂപ വീതം പിരിച്ചെടുത്തിട്ടുണ്ടെങ്കിലും ആ പണവും മുഴുവനായി തിരിച്ചുകി ട്ടുന്നില്ല. തട്ടിപ്പ് സംബന്ധിച്ച് ഊർജിതമായ അന്വേഷണം വേണമെ ന്നാണ് അംഗങ്ങളുടെ ആവശ്യം. ഇതുവരെ ആറരലക്ഷത്തിലേറെ സംഘങ്ങളിലൂടെ അൻപത് ലക്ഷത്തിലേറെ ആളുകൾ തട്ടിപ്പിനിരയായതായാണ് പരാതി. കാസർഗോഡ് ജില്ലയിലെ തട്ടിപ്പ് സംബന്ധിച്ച് എസ്‌പിക്ക് പരാതി നൽകി.   

SCROLL FOR NEXT