NEWSROOM

തൃശൂരില്‍ നിക്ഷേപ തട്ടിപ്പ്; അമിത പലിശ വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടി പ്രതികള്‍ മുങ്ങി

കേരളത്തില്‍ ആകെ 100 കോടിയോളം രൂപയുടെ തട്ടിപ്പ് നടന്നതായാണ് പ്രാഥമിക വിലയിരുത്തല്‍.

Author : ന്യൂസ് ഡെസ്ക്


തൃശ്ശൂരില്‍ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ്. അമിത പലിശ വാഗ്ദാനം നല്‍കി നിക്ഷേപകരില്‍ നിന്ന് കോടികള്‍ വാങ്ങിയെന്നാണ് പരാതി. ഇരിങ്ങാലക്കുട കേന്ദ്രീകരിച്ച് ആരംഭിച്ച ബില്യണ്‍ ബീസ് എന്ന സ്ഥാപനമാണ് പണം തട്ടിയത്. സ്ഥാപനത്തിനെതിരെ നിരവധി പരാതികളാണ് പൊലീസിന് ലഭിക്കുന്നത്.

സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. കേരളത്തില്‍ ആകെ 100 കോടിയോളം രൂപയുടെ തട്ടിപ്പ് നടന്നതായാണ് പ്രാഥമിക വിലയിരുത്തല്‍. സ്ഥാപനത്തിന്റെ ഉടമകള്‍ പണം നല്‍കാതെ വിദേശത്തേക്ക് കടന്നെന്ന് നിക്ഷേപകര്‍ പരാതിയില്‍ പറയുന്നു.

തട്ടിപ്പിനിരയായവര്‍ ബില്യണ്‍ ബീസ് സ്ഥാപനത്തിന്റെ ഓഫീസിലുമെത്തി പ്രതിഷേധിച്ചു. 34 പേരാണ് സ്ഥാപനത്തിന്റെ ഉടമകള്‍ക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്. ട്രേഡിംഗിലൂടെയും മറ്റും ലാഭവിഹിതം നല്‍കാം എന്ന് പറഞ്ഞ് കബളിപ്പിച്ച് ബന്ധുക്കളായ മൂന്ന് പേരാണ് സ്ഥാപനം ആരംഭിക്കുന്നത്.

ഇരിങ്ങാലക്കുട സ്വദേശികളായ ബിബിന്‍, ഭാര്യ ജയിത, സഹോദരന്‍ ബിബിന്‍ എന്നിവര്‍ക്കെതിരെയാണ് പരാതി.

SCROLL FOR NEXT