NEWSROOM

പ്രതി പൊലീസിന് കായിക പരിശീലനം നൽകിയ ആൾ;ആലുവയിലെ ജിം ട്രെയിനറുടെ കൊലപാതകത്തിൽ കൂടുതൽ കണ്ടെത്തലുകൾ

ചുണങ്ങംവേലിയിൽ ജിം ഉടമയായ കൃഷ്ണപ്രസാദാണ് അവിടുത്തെ ട്രെയിനറായ സാബിത്തിനെ കൊലപെടുത്തിയത്. സാമ്പത്തിക ഇടപാടുകളെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതക കാരണം.

Author : ന്യൂസ് ഡെസ്ക്


ആലുവ ചുണങ്ങംവേലിയിൽ  ജിംട്രെയിനറെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പ്രതി കൃഷ്ണപ്രസാദ് പൊലീസ് ഉദ്യോഗസ്ഥർക്ക് കായിക പരിശീലനം നൽകിയ ആളെന്നാണ് റിപ്പോർട്ടുകൾ. ഇയാൾ ഏതാനും മാസങ്ങൾക്ക് മുമ്പ് എടത്തല പൊലീസ് സ്‌റ്റേഷനിലെ സേനാംഗങ്ങൾക്ക് കായിക പരിശീലനം നൽകുന്ന ദൃശ്യങ്ങളും പുറത്തുവന്നു.

പൊലീസ് ഉദ്യോഗസ്ഥരെ വിവിധ വ്യായാമങ്ങൾ പരിശീലിപ്പിക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. ചുണങ്ങംവേലിയിൽ ജിം ഉടമയായ കൃഷ്ണപ്രസാദാണ് അവിടുത്തെ ട്രെയിനറായ സാബിത്തിനെ കൊലപെടുത്തിയത്. സാമ്പത്തിക ഇടപാടുകളെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതക കാരണം.

കഴിഞ്ഞ ദിവസം പുലർച്ചെയാണ് ട്രെയിനർ സാബിത്തിനെ വി.കെ.സി ബാറിന് സമീപമുളള വഴിയിലെ വാടക വീടിന് മുന്നിൽ വെട്ടിക്കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയത്. സാബിത്തിനൊപ്പം താമസിക്കുന്നയാളാണ് മൃതദേഹം ആദ്യമായി കാണുന്നത്. പിന്നാലെ ഇയാൾ സംഭവം പൊലീസിൽ അറിയിക്കുകയായിരുന്നു. സാബിത്തിൻ്റെ വയറിനും തലയ്ക്കുമാണ് വെട്ടേറ്റിരുന്നത്.

SCROLL FOR NEXT