NEWSROOM

നിപ ഭീതിയില്‍ മലപ്പുറം: സമ്പര്‍ക്ക പട്ടികയില്‍ കൂടുതല്‍ പേര്‍; 151 പേരുടെ പട്ടിക ആരോഗ്യ വകുപ്പ്

അതേസമയം മരിച്ച യുവാവിൻ്റെ സ്രവ പരിശോധന ഫലം പുനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ഇന്ന് ലഭിക്കുമെന്നാണ് വിവരം

Author : ന്യൂസ് ഡെസ്ക്

മലപ്പുറം വണ്ടൂർ നടുവത്ത് സ്വദേശിയുടെ മരണത്തിൽ ആശങ്കകൾ നിലനിൽക്കുന്ന സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് സമ്പര്‍ക്ക പട്ടിക പുറത്തു വിട്ടു.  മരണ കാരണം നിപയാണെന്നാണ് പ്രാഥമിക  നിഗമനം. മരിച്ച യുവാവിൻ്റെ സ്രവ പരിശോധന ഫലം പുനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ഇന്ന് ലഭിക്കും. 

ഇതിനു ശേഷം കൂടുതൽ നടപടികൾ കൈക്കൊള്ളുമെന്ന് ആരോഗ്യ വിഭാഗം അറിയിച്ചു.  ബെംഗളൂരുവിൽ പഠിക്കുന്ന വിദ്യാർഥി കഴിഞ്ഞ തിങ്കളാഴ്ചയോടെയാണ്  പെരിന്തൽമണ്ണയിലെ സ്വകാര്യാശുപത്രിയിൽ വെച്ച് മരിച്ചത്. കോഴിക്കോട് നടത്തിയ പ്രാഥമിക പരിശോധനാ ഫലം പോസിറ്റീവായിരുന്നു. പാണ്ടിക്കാട് ചെമ്പ്രശേരിയിൽ 14 വയസുകാരൻ നിപ ബാധിച്ച് മരിച്ചത് രണ്ടു മാസം മുൻപാണ്.

ആരോഗ്യ വിദഗ്‌ധ സംഘം വണ്ടൂരിലെത്തിയെന്നാണ് ലഭ്യമാകുന്ന വിവരം. ആരോഗ്യ ഡയറക്ടർ ഇന്ന് മലപ്പുറത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തും. സമ്പർക്കമുള്ളവരുടെ പട്ടിക ഇയാളുടെ ബന്ധുക്കൾ നിരീക്ഷണത്തിൽ തുടരുകയാണ്.

നിപ ആശങ്കയെ തുടർന്ന് തിരുവാലി പഞ്ചായത്തിൽ നിയന്ത്രണങ്ങൾ ശക്തമാക്കി. എല്ലാവരും മാസ്ക് നിർബന്ധമാക്കി. എല്ലാ വാർഡുകളിലും പനി സർവ്വെ നടത്തും.

SCROLL FOR NEXT