കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് ഗൾഫിലേക്ക് കൂടുതൽ സർവീസുകൾ ആരംഭിക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി മുഖ്യമന്ത്രി പിണറായി വിജയന് ഉറപ്പ് നൽകി. മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര വ്യോമയാന മന്ത്രി റാം മോഹൻ നായിഡുവായി നടത്തിയ കൂടികാഴ്ച്ചയിലാണ് ഉറപ്പ് ലഭിച്ചത്.
കണ്ണൂർ വിമാനത്താവളം വികസനത്തിന് എല്ലാ സഹായവും നൽകുമെന്ന് കേന്ദ്രമന്ത്രി കൂടിക്കാഴ്ച്ചയിൽ വാഗ്ദാനം ചെയ്തു. സംസ്ഥാന കായിക, ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി വി. അബ്ദുറഹിമാനും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.