ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയ്ക്കുള്ള തയ്യാറെടുപ്പിനിടെ ഹാർദിക് പാണ്ഡ്യയുടെ ബൗളിങ് ആക്ഷനിൽ തൃപ്തി രേഖപ്പെടുത്താതെ ബൗളിങ് കോച്ച് മോണി മോർക്കൽ. സ്റ്റംപിനോട് ചേർന്നുള്ള താരത്തിൻ്റെ ബൗളിങ് രീതി ശരിയല്ലെന്നാണ് കോച്ചിൻ്റെ പക്ഷം.
ഇതിൽ മാറ്റം വരുത്താത്തതിന് മുൻ ദക്ഷിണാഫ്രിക്കൻ പേസർ പാണ്ഡ്യയുമായി ഗ്വാളിയോറിലെ നെറ്റ്സിൽ ദീർഘസമയം വാദപ്രതിവാദങ്ങൾ നടത്തിയെന്നും ദി ഇന്ത്യൻ എക്സ്‌പ്രസ് റിപ്പോർട്ട് ചെയ്തു.
ഹാർദികിൻ്റെ റണ്ണപ്പിൽ കൂടുതൽ സമയം ചെലവഴിച്ച മോണി മോർക്കൽ പന്തെറിയുന്നതിലും ശ്രദ്ധ വെക്കണമെന്ന് ഉപദേശിച്ചുവെന്നും ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. ഹാർദിക്കിന് ശേഷം അർഷ്ദീപ് സിങ്ങിൻ്റെ ബൗളിങ് ആക്ഷനിലും ബൗളിങ് കോച്ച് ചില മാറ്റങ്ങൾ നിർദേശിച്ചു.