NEWSROOM

മലപ്പുറത്ത് അമ്മയും മൂന്ന് മാസം പ്രായമുള്ള കുഞ്ഞും വീടിനുള്ളിൽ മരിച്ച നിലയിൽ

ആൺകുഞ്ഞിനെ ബക്കറ്റിനുള്ളിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്

Author : ന്യൂസ് ഡെസ്ക്


മലപ്പുറം പുൽപ്പറ്റയിൽ അമ്മയേയും മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനേയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം പുൽപ്പറ്റ ഒളമതിൽ സ്വദേശി മിനിയും (45) കുഞ്ഞുമാണ് മരിച്ചത്. മിനി സ്വന്തം വീട്ടിൽ തൂങ്ങിമരിച്ച നിലയിലാണ്. ആൺകുഞ്ഞിനെ ബക്കറ്റിനുള്ളിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.



കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം അമ്മ ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് സംശയം. ഈ വീട്ടിൽ നിന്നും മിനിയുടെ ആത്മഹത്യാ കുറിപ്പ് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. സംഭവത്തിൽ പൊലീസ് ദുരൂഹമരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാന്‍ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 04712552056)

SCROLL FOR NEXT