NEWSROOM

കോഴിക്കോട് അമ്മയും രണ്ട് മാസം പ്രായമായ കുഞ്ഞും കിണറ്റില്‍ വീണുമരിച്ചു

അമ്മയേയും കുഞ്ഞിനേയും കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

Author : ന്യൂസ് ഡെസ്ക്

കോഴിക്കോട് പേരാമ്പ്രയിൽ അമ്മയും കുഞ്ഞും കിണറ്റിൽ വീണുമരിച്ചു. അഞ്ചാംപീടിക സ്വദേശി ഇല്ലത്തും മീത്തൽ ഗ്രീഷ്മയും രണ്ടു മാസം പ്രായമുള്ള കുഞ്ഞുമാണ് മരിച്ചത്.

ALSO READ: പത്തനംതിട്ടയിൽ കാണാതായ 15 വയസ്സുകാരനെ കണ്ടെത്തി

വീടിന് തൊട്ടടുത്ത കിണറ്റിൽ വീണ നിലയിൽ കണ്ട ഇരുവരെയും നാട്ടുകാരും പേരാമ്പ്ര ഫയർഫോഴ്സും ചേർന്ന് പുറത്തെടുക്കുകയായിരുന്നു. അമ്മയേയും കുഞ്ഞിനേയും കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

SCROLL FOR NEXT