പാലക്കാട് വല്ലപ്പുഴയിൽ അമ്മയും മകനും മരിച്ച നിലയിൽ. വീട്ടിനുള്ളിലാണ് അമ്മയെയും മകനെയും മരിച്ച നിലയിൽ കണ്ടെത്തിയത്. ചെറുകോട് ഇലപ്പുള്ളി മുഖില (62), മകൻ നിഷാന്ത് ( കൊച്ചു - 39) എന്നിവരെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
അമ്മയെ ഹാളിലും, മകനെ റൂമിലുമാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. അമ്മയും മകനും മാത്രമാണ് വീട്ടിൽ താമസം. പട്ടാമ്പി പൊലീസ് സ്ഥലത്ത് എത്തിയിട്ടുണ്ട്.
അതേസമയം, പട്ടാമ്പിയിൽ അമ്മയും മകനും മരിച്ചത് ആത്മഹത്യ തന്നെയെന്ന് പൊലീസ് സ്ഥിരീകരിച്ചു. മകന്റെ ബിസിനസ് നിരന്തരം പരാജയപ്പെടുന്നതിൽ ഇരുവരും മനോവിഷമത്തിലായിരുന്നു. സാമ്പത്തിക പ്രതിസന്ധി മൂലമാണ് ആത്മഹത്യ ചെയ്തതെന്ന് പറയാനാകില്ലെന്നും പൊലീസ് പറയുന്നുണ്ട്.