NEWSROOM

കണ്ണൂരില്‍ അമ്മയും മക്കളും കിണറ്റില്‍ മരിച്ച നിലയില്‍; മരിച്ചത് പതിനാലും ഒന്‍പതും വയസുള്ള കുട്ടികള്‍

പൊലീസും നാട്ടുകാരും നടത്തിയ തിരച്ചിലിലാണ് വീട്ടിലെ കിണറ്റില്‍ നിന്ന് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

Author : ന്യൂസ് ഡെസ്ക്


കണ്ണൂര്‍ മീന്‍കുന്നില്‍ അമ്മയും മക്കളും കിണറ്റില്‍ മരിച്ച നിലയില്‍. മരിച്ചത് മീന്‍കുന്ന് സ്‌കൂളിന് സമീപം താമസിക്കുന്ന ഭാമയും 14ഉം 9 ഉം വയസുള്ള മക്കളും. രാവിലെ മുതല്‍ ഇവരെ കാണാനില്ലെന്ന് കാണിച്ച് പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ചിരുന്നു.

പൊലീസും നാട്ടുകാരും നടത്തിയ തിരച്ചിലിലാണ് വീട്ടിലെ കിണറ്റില്‍ നിന്ന് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ആദ്യഘട്ടത്തില്‍ പരിശോധന നടത്തിയപ്പോള്‍ കിണറില്‍ മൃതദേഹങ്ങള്‍ കണ്ടിരുന്നില്ല. വീണ്ടും പരിശോധന നടത്തിയപ്പോഴാണ് ആദ്യം ഭാമയുടെ മൃതദേഹം കണ്ടെത്തിയത്.

പിന്നീട് ഇറങ്ങി പരിശോധിച്ചപ്പോള്‍ മക്കളുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെത്തുകയായിരുന്നു. മൃതദേഹങ്ങള്‍ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മരണത്തിന് പിന്നില്‍ പങ്കുണ്ടോ എന്ന കാര്യം പൊലീസ് അന്വേഷിക്കും.

SCROLL FOR NEXT