NEWSROOM

ഇടുക്കിയിൽ കുഞ്ഞിനെ ശ്വാസം മുട്ടിച്ചു കൊന്നത് അമ്മ; മൃതദേഹം കണ്ടെത്തിയത് ഏലത്തോട്ടത്തിൽ നായ്ക്കൾ കടിച്ചു വലിച്ച നിലയിൽ

ജാർഖണ്ഡ് സ്വദേശിയായ പൂനം സോറനെ രാജാക്കാട് പൊലീസ് അറസ്റ്റ് ചെയ്തു

Author : ന്യൂസ് ഡെസ്ക്

ഇടുക്കി ഖജനാപ്പാറ അരമനപ്പാറ എസ്റ്റേറ്റിലെ നവജാത ശിശുവിന്റെ മരണം കൊലപാതകമെന്ന് സ്ഥിരീകരണം. കുഞ്ഞിൻ്റെ അമ്മ ജാർഖണ്ഡ് സ്വദേശി പൂനം സോറനാണ് കുഞ്ഞിനെ കൊലപ്പെടുത്തിയത്. പൂനം പ്രസവിച്ചയുടൻ കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് രാജാക്കാട് പൊലീസ് വ്യക്തമാക്കി. പൂനം സോറൻ്റെ അറസ്റ്റ് രേഖപ്പെടുത്തി.


കഴിഞ്ഞ ദിവസമാണ് അരമനപ്പാറ എസ്റ്റേറ്റിൽ കുഞ്ഞിൻ്റെ മൃതദേഹം കണ്ടെത്തിയത്.എസ്റ്റേറ്റിൽ നായ്ക്കൾ കടിച്ചു വലിച്ച നിലയിലാണ് കുഞ്ഞിന്റെ പകുതി ശരീരഭാഗങ്ങൾ കണ്ടെത്തിയത്. ഏലത്തോട്ടത്തിൽ കുടിവെള്ള പൈപ്പ്‍ സ്ഥാപിക്കാൻ എത്തിയ തൊഴിലാളികളാണ് മൃതദേഹം കണ്ടത്.സംഭവവുമായി ബന്ധപ്പെട്ട് ജാർഖണ്ഡ് സ്വാദേശികളായ ദമ്പതികളെ പൊലീസ് നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു.


SCROLL FOR NEXT