NEWSROOM

ജയിലിലുള്ള മകന് കഞ്ചാവ് നല്‍കാന്‍ ശ്രമം; അമ്മ അറസ്റ്റില്‍

മകനെ കാണാന്‍ ലത എത്തുന്ന സമയങ്ങളിൽ കഞ്ചാവ് നല്‍കുന്നുണ്ട് എന്ന രഹസ്യ വിവരം എക്‌സൈസിന് ലഭിച്ചിരുന്നു.

Author : ന്യൂസ് ഡെസ്ക്



വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിനുള്ളിലേക്ക് മകന് നല്‍കാന്‍ കഞ്ചാവ് കടത്താന്‍ ശ്രമിച്ച അമ്മ അറസ്റ്റില്‍. തിരുവനന്തപുരം പന്നിയോട് സ്വദേശി ലത (45) ആണ് അറസ്റ്റിലായത്.

കാപ്പ നിയമപ്രകാരം അറസ്റ്റിലായ ഹരികൃഷ്ണനെ കാണാന്‍ ലത എത്താറുണ്ട്. ഈ സമയങ്ങളില്‍ കഞ്ചാവ് നല്‍കുന്നുണ്ട് എന്ന് രഹസ്യ വിവരം എക്‌സൈസിന് ലഭിച്ചിരുന്നു. ഈ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അടുത്ത തവണ ലത ജയിലില്‍ എത്തിയപ്പോള്‍ എക്‌സൈസ് സംഘം പരിശോധിച്ചത്.


ലതയുടെ ബാഗില്‍ നിന്ന് 80 ഗ്രാം കഞ്ചാവ് ആണ് കണ്ടെത്തിയത്. കോലഴി എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ നിധിന്‍ കെ.വിയും സംഘവും ആണ് പരിശോധിച്ചത്.



SCROLL FOR NEXT