NEWSROOM

വാളയാറിൽ രാസലഹരിയുമായി അമ്മയും മകനും പിടിയിൽ; പിടികൂടിയത് വിൽപനയ്ക്കായി കാറിൽ കൊണ്ടുവരുന്നതിനിടെ

പ്രതികളുടെ കാറിൽ നിന്ന് മയക്കുമരുന്ന് ഉപയോഗിക്കുന്നതിനുള്ള സിറഞ്ച് അടക്കം എക്സൈസ് സംഘം കണ്ടെടുത്തു

Author : ന്യൂസ് ഡെസ്ക്

പാലക്കാട് വാളയാറിൽ രാസലഹരിയുമായി അമ്മയും മകനും എക്സൈസിൻ്റെ പിടിയിൽ. വിൽപനയ്ക്കായി കാറിൽ കൊണ്ടുവരികയായിരുന്ന 10.12 ഗ്രാം എംഡിഎംഎയാണ് പിടികൂടിയത്. ഇവരോടൊപ്പം അമ്മയുടെ സുഹൃത്തുക്കളും എക്സൈസ് പിടിയിലായി. പ്രതികളുടെ കാറിൽ നിന്ന് മയക്കുമരുന്ന് ഉപയോഗിക്കുന്നതിനുള്ള സിറഞ്ച് അടക്കം എക്സൈസ് സംഘം കണ്ടെടുത്തു.

തൃശൂർ സ്വദേശി അശ്വതി (46), മകൻ ഷോൺ സണ്ണി (21), കോഴിക്കോട് എലത്തൂർ സ്വദേശികളായ പി. മൃദുൽ (29), അശ്വിൻ ലാൽ (26) എന്നിവരാണ് പിടിയിലായത്. ബെംഗളൂരുവിൽ നിന്നും വരുന്ന വഴി വാളയാർ ചെക്ക് പോസ്റ്റിൽ നിന്നാണ് എക്സൈസ് പിടികൂടിയത്.



SCROLL FOR NEXT