ജെബ് സ്റ്റീഫന്‍ രാജ് 
NEWSROOM

സിനിമ വ്യാജ പതിപ്പ്; സുപ്രിയയുടെ പരാതിയില്‍ അറസ്റ്റിലായത് തമിഴ് റോക്കേഴ്സിലെ മുഖ്യ കണ്ണി

തിരുവനന്തപുരം ഏരീസ് മള്‍ട്ടിപ്ലക്‌സ് തിയറ്ററില്‍ വെച്ച് സിനിമ മൊബൈലില്‍ ചിത്രീകരിക്കുന്നതിനിടെയാണ് മധുര സ്വദേശിയായ സ്റ്റീഫന്‍ രാജ് പൊലീസിന്റെ പിടിലാകുന്നത്

Author : ന്യൂസ് ഡെസ്ക്

തിയേറ്ററുകളില്‍ നിന്നും സിനിമ ദൃശ്യങ്ങള്‍ പകര്‍ത്തി വ്യാജ പതിപ്പിറക്കിയതിന് അറസ്റ്റിലായ ജെബ് സ്റ്റീഫന്‍ രാജ് തമിഴ് റോക്കേഴ്‌സ് എന്ന പൈറസി സംഘത്തിന്റെ മുഖ്യകണ്ണി. തിരുവനന്തപുരം ഏരീസ് മള്‍ട്ടിപ്ലക്‌സ് തിയേറ്ററില്‍ വെച്ച് സിനിമ മൊബൈലില്‍ ചിത്രീകരിക്കുന്നതിനിടെയാണ് മധുര സ്വദേശിയായ സ്റ്റീഫന്‍ രാജ് പൊലീസിന്റെ പിടിലാകുന്നത്.

ഗുരുവായൂര്‍ അമ്പലനടയില്‍ എന്ന സിനിമ സമാനമായ രീതിയില്‍ മൊബൈലില്‍ പകര്‍ത്തിയെന്ന് ആരോപിച്ച് നിര്‍മാതാവ് സുപ്രിയ മേനോന്‍ നല്‍കിയ പരാതിയില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. ഇതേ തിയേറ്ററില്‍ വെച്ചാണ് ഈ സിനിമയും പകര്‍ത്തിയതെന്ന് പൊലീസ് പറയുന്നു.

പകര്‍ത്തിയ സിനിമകള്‍ ടെലിഗ്രാം വഴി പ്രചരിപ്പിച്ചാണ് സംഘം പണം സമ്പാദിച്ചു കൊണ്ടിരുന്നത്. സിനിമകള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്താന്‍ പ്രധാനമായും തിരഞ്ഞെടുത്തിരുന്നത് തിരുവനന്തപുരത്തെ തിയറ്ററുകളാണ്. 12 പേരടങ്ങുന്ന സംഘമാണ് സിനിമ പൈറസിക്ക് പിന്നില്ലെന്നാണ് അന്വേഷണത്തിന് നേതൃത്വം കൊടുക്കുന്ന കാക്കനാട് സൈബര്‍ പോലീസിന്റെ കണ്ടെത്തല്‍. പ്രതി സ്റ്റീഫന്‍ രാജിനെ പൊലീസ് 5 ദിവസത്തേയ്ക്ക് കസ്റ്റഡിയില്‍ ആവശ്യപ്പെടും.

Also read: ധനുഷിൻ്റെ 'രായൻ' മൊബൈലില്‍ പകര്‍ത്താന്‍ ശ്രമം; വ്യാജ പതിപ്പ് ഇറക്കുന്ന തമിഴ്നാട് സംഘം തിരുവനന്തപുരത്ത് പിടിയില്‍

SCROLL FOR NEXT