NEWSROOM

എംപോക്‌സ് വകഭേദം ഏതെന്ന് ഇന്നറിയാം, നിയന്ത്രണങ്ങൾ വകഭേദമനുസരിച്ച്: വീണാ ജോർജ്

സമ്പർക്ക പട്ടികയിൽ ഉള്ള എല്ലാവരുടെയും ഫലം നെഗറ്റീവാണെന്നും വീണാ ജോർജ് പറഞ്ഞു

Author : ന്യൂസ് ഡെസ്ക്

കേരളത്തിൽ മലപ്പുറം സ്വദേശിയായ യുവാവിൽ കണ്ടെത്തിയ മങ്കിപോക്സ് വകഭേദം ഏതെന്ന് ഇന്ന് അറിയാമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. 2B ആണെങ്കിൽ നിലവിലെ നിയന്ത്രണങ്ങൾ തന്നെ മതി. വ്യാപനശേഷി കൂടിയ 1B ആണെങ്കിൽ കേന്ദ്രസർക്കാരുമായി ആലോചിച്ച് നിയന്ത്രണങ്ങൾ കടുപ്പിക്കും. സമ്പർക്ക പട്ടികയിൽ ഉള്ള എല്ലാവരുടെയും ഫലം നെഗറ്റീവാണെന്നും വീണ ജോർജ് പറഞ്ഞു.

യുവാവിൻ്റെ ആരോഗ്യനില തൃപ്തികരമെന്ന് ആരോഗ്യ വകുപ്പ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. യുഎഇയിൽ നിന്നെത്തിയ മലപ്പുറം എടവണ്ണ സ്വദേശിക്കാണ് എംപോക്സ് സ്ഥീരികരിച്ചത്. തിങ്കളാഴ്ച മെഡിക്കൽ കോളേജിൽ ചികിത്സ തേടിയ യുവാവിനെ രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് ഐസോലേഷൻ വാർഡിലേക്ക് മാറ്റിയിരുന്നു.

എം പോക്സ് സ്ഥീരികരിച്ചതോടെ ജില്ലയിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയിരുന്നു. സംസ്ഥാനത്തെ എല്ലാ എയര്‍പോര്‍ട്ടുകളിലും നിരീക്ഷണം ശക്തമാക്കി. മെഡിക്കൽ കോളേജുകളിൽ ചികിത്സാസൗകര്യം സജ്ജമാക്കിയെന്നും രോഗലക്ഷണങ്ങളുള്ളവർ ചികിത്സ തേടണമെന്നും വീണ ജോർജ്ജ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

READ MORE: മിഷേൽ ഷാജിയുടെ മരണം: കൊച്ചി കായലിൽ ഡയാറ്റം ടെസ്റ്റ് നടത്തി ക്രൈംബ്രാഞ്ച്, സാമ്പിൾ ശേഖരിച്ച് സ്കൂബാ ടീം

SCROLL FOR NEXT