NEWSROOM

ഐപിഎസ് തലപ്പത്ത് മാറ്റം; മനോജ് എബ്രഹാം വിജിലൻസ് തലപ്പത്തേക്ക്, എം.ആർ. അജിത് കുമാർ പുതിയ എക്സൈസ് കമ്മീഷണർ

ഡിജിപി, ഐജി തസ്തികകളിലാണ് മാറ്റം. ഏതാനും ദിവസങ്ങൾക്ക് മുൻപ് ഡിജിപിയായി സ്ഥാനക്കയറ്റം കിട്ടിയ മനോജ് എബ്രഹാം വിജിലൻസ് തലപ്പത്തേക്കെത്തും

Author : ന്യൂസ് ഡെസ്ക്

സംസ്ഥാനത്ത് ഐപിഎസ് തലപ്പത്ത് അഴിച്ചുപണി. ഡിജിപി, ഐജി തസ്തികകളിലാണ് മാറ്റം. എം.ആർ. അജിത് കുമാർ പുതിയ എക്സൈസ് കമ്മീഷണറായി നിയമനം. ഏതാനും ദിവസങ്ങൾക്ക് മുൻപ് ഡിജിപിയായി സ്ഥാനക്കയറ്റം കിട്ടിയ മനോജ് എബ്രഹാം വിജിലൻസ് തലപ്പത്തേക്കെത്തും. യോഗേഷ് ഗുപ്ത ഫയർഫോഴ്സ് മേധാവിയുമാകും.

ബൽറാം കുമാർ ഉപാധ്യായ പൊലീസ് അക്കാദമി ഡയറക്ടർ ആകും. മഹിപാൽ യാദവ് ക്രൈംബ്രാഞ്ച് മേധാവിയും, സ്പർജൻ കുമാർ ക്രൈംബ്രാഞ്ച് തിരുവനന്തപുരം റെയിഞ്ച് ഐജിയുമാകും. പി. പ്രകാശ് കോസ്റ്റൽ പൊലീസ് ഐജി, കെ. സേതുരാമൻ ജയിൽ ഐജി, എ. അക്ബർ ഇന്റേണൽ സെക്യൂരിറ്റി ഐജി എന്നിങ്ങനെയാകും ചുമതലകൾ.

SCROLL FOR NEXT