NEWSROOM

പി വി അൻവർ കുരക്കുകയേ ഉള്ളു; കടിക്കില്ല:മുഹമ്മദ് ഷിയാസ്

കോൺഗ്രസ് നേതാക്കളെയും തന്നെയും അൻവർ വിരട്ടാൻ നോക്കണ്ടെന്നും അതിനും വേണ്ടി അൻവർ വളർന്നിട്ടില്ലെന്നും ഷിയാസ് പറഞ്ഞു

Author : ന്യൂസ് ഡെസ്ക്

പി.വി. അൻവർ കുരക്കുകയെ ഉള്ളു കടിക്കില്ലെന്ന് എറണാകുളം ഡിഡിസി പ്രസിഡൻ്റ്  മുഹമ്മദ് ഷിയാസ്. പൊലീസിനെതിരെ അൻവർ ഉന്നയിച്ച ആരോപണങ്ങൾ സർക്കാർ പോലും മുഖ വിലയ്ക്ക് എടുക്കുന്നില്ല. നാവിനു എല്ലില്ലാത്ത ആളാണ് താനെന്ന് പി.വി. അൻവർ ഓരോ ദിവസവും തെളിയിക്കുന്നുന്നുവെന്നും മുഹമ്മദ് ഷിയാസ് പറഞ്ഞു. തനിക്കെതിരായ ആരോപണങ്ങൾ അടിസ്ഥാനമില്ലാത്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ALSO READ: മൈനാഗപ്പള്ളി അപകടം; വനിത ഡോക്ടർക്കെതിരെ നരഹത്യാ കുറ്റം; ശ്രീക്കുട്ടിയും അജ്മലും അറസ്റ്റില്‍


രാഹുൽഗാന്ധിക്കെതിരെ പോലും വൃത്തികേട് പറഞ്ഞയാളാണ് അൻവർ, അത് കൊണ്ടാകും ഇപ്പോൾ മറ്റുള്ളവർക്കെതിരെ തിരിഞ്ഞതെന്നും കോൺഗ്രസ് നേതാക്കളെയും തന്നെയും അൻവർ വിരട്ടാൻ നോക്കണ്ടെന്നും അതിനും വേണ്ടി അൻവർ വളർന്നിട്ടില്ലെന്നും ഷിയാസ് പറഞ്ഞു. പി.വി. അൻവർ വെറും കടലാസ് പുലി മാത്രാണ്. ഈ നാണംകെട്ട വിലപേശൽ കേരളത്തിൽ നടപ്പാകില്ല. ഒരാളെയും പറ്റിച്ചു ജീവിക്കുന്നയാളല്ല താനെന്നും  3000 രൂപയുടെ ഷർട്ട് ഒന്നും താൻ ധരിക്കാറില്ല, സാധാരണക്കാരെ പോലെയാണ് തങ്ങൾ ജീവിക്കുന്നതെന്നും ഷിയാസ് വ്യക്തമാക്കി.


രാഷ്ട്രീയക്കേസുകൾ മാത്രമാണ് തങ്ങൾക്കെതിരെയുള്ളത്. അൻവറിന്റെ കാര്യം അങ്ങനെയല്ലെന്നും തട്ടിപ്പുകാരനും കൊള്ളക്കാരനുമാണെന്നും ഷിയാസ് പറഞ്ഞു. അൻവറിന്റെ വിരട്ടൽ സിപിഎമ്മിൽ മതിയെന്നും സിപിഎമ്മിനെപ്പോലെ കോൺഗ്രസിൽ പാർട്ടി കോടതി ഇല്ലെന്നും ഷിയാസ് പറഞ്ഞു. വനിതാ നേതാവ് നിയമപരമായി മുന്നോട്ട് പോയാൽ അതിനു പാർട്ടി പിന്തുണ നൽകും. അങ്ങനെ ഒരു പീഡന പരാതിയും പാർട്ടിയിൽ ഉയർന്നിട്ടില്ല. തീവ്രത അളക്കുന്ന മെഷീൻ ഒന്നും ഞങ്ങളുടെ പക്കൽ ഇല്ലെന്നും മുഹമ്മദ് ഷിയാസ് പറഞ്ഞു.

SCROLL FOR NEXT