ലൈംഗിക പീഡനക്കേസില്‍ നടനും എംഎല്‍എയുമായ മുകേഷിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി. വടക്കാഞ്ചേരി പൊലീസെടുത്ത കേസിൽ അറസ്റ്റ് രേഖപ്പെടുത്തിയതിന് ശേഷം മുകേഷിനെ ജാമ്യത്തിൽ വിട്ടയച്ചു.
ആലുവ സ്വദേശിനിയായ നടി നൽകിയ പരാതിയിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സിനിമയിൽ അവസരവും താരസംഘടനയില്‍ അംഗത്വവും വാഗ്ദാനം ചെയ്ത് ലൈംഗികാതിക്രമം നടത്തിയെന്നാണ് നടിയുടെ പരാതി.