NEWSROOM

കായലിലേക്ക് മാലിന്യം വലിച്ചെറിഞ്ഞു; ഗായകന്‍ എംജി ശ്രീകുമാറിന് 25,000 രൂപ പിഴ

എംജി ശ്രീകുമാറിന്റെ വീട്ടില്‍ നിന്നും മാലിന്യം കായലിലേക്ക് തള്ളുന്ന ദൃശ്യങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പ്രചരിച്ചിരുന്നു.

Author : ന്യൂസ് ഡെസ്ക്


കായലിലേക്ക് മാലിന്യം വലിച്ചെറിഞ്ഞതിന് ഗായകന്‍ എംജി ശ്രീകുമാറിന് പിഴ. കൊച്ചി മുളവുകാട് പഞ്ചായത്താണ് 25,000 രൂപ പിഴ വിധിച്ചത്. എംജി ശ്രീകുമാര്‍ പണം നല്‍കി പിഴയൊടുക്കി.

എംജി ശ്രീകുമാറിന്റെ വീട്ടില്‍ നിന്നും മാലിന്യം കായലിലേക്ക് തള്ളുന്ന ദൃശ്യങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പ്രചരിച്ചിരുന്നു. ഒരു സ്ത്രീ മാലിന്യം തള്ളുന്നതാണ് ദൃശ്യത്തിലുണ്ടായിരുന്നത്. എന്നാല്‍ ആരാണ് മാലിന്യം തള്ളിയത് എന്നത് സംബന്ധിച്ച് ഇതുവരെ വ്യക്തത വന്നിട്ടില്ല.

കൊച്ചി കായലിലൂടെ യാത്ര ചെയ്യുകയായിരുന്ന വിനോദ സഞ്ചാരിയാണ് ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയത്. ദൃശ്യങ്ങള്‍ പ്രചരിച്ചതിന് പിന്നാലെ മന്ത്രി എംബി രാജേഷ് അടക്കമുള്ളവര്‍ ഇതില്‍ അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. അന്വേഷണത്തിനൊടുവിലാണ് ഗായകന്‍ എംജി ശ്രീകുമാറിന്റെ വീടാണെന്ന് വ്യക്തമായത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പിഴയൊടുക്കാന്‍ പഞ്ചായത്ത് നിര്‍ദേശിച്ചത്.



SCROLL FOR NEXT