NEWSROOM

പാലക്കാട് രാഹുൽ മാങ്കൂട്ടത്തിൽ വിജയിക്കും, പാർട്ടി ചിഹ്നത്തിൽ മത്സരിക്കാൻ ആളില്ലാത്തത് സിപിഎമ്മിൻ്റെ അധഃപതനം: മുല്ലപ്പള്ളി രാമചന്ദ്രൻ

സ്ഥാനാർഥി പട്ടികയിൽ സരിൻ്റെ പേരുണ്ടായിരുന്നില്ലെന്നും, യുവാക്കളുടെ പിന്തുണയുണ്ടെന്ന് തെറ്റിധരിപ്പിച്ചുവെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു

Author : ന്യൂസ് ഡെസ്ക്

പാലക്കാട് നിയമസഭാ തെരഞ്ഞെടുപ്പിൽ രാഹുൽ മാങ്കൂട്ടത്തിൽ തന്നെ വിജയിക്കുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ. രാഹുലിൻ്റെ സ്ഥാനാര്‍ഥിത്വം ഒറ്റക്കെട്ടായ തീരുമാനമാണെന്നും താന്‍ നിര്‍ദേശിച്ച പേരും രാഹുലിൻ്റേതു തന്നെയാണെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ കൂട്ടിച്ചേർത്തു. ഒറ്റപ്പാലത്ത് സരിനെ സ്ഥാനാര്‍ഥിയാക്കിയത് തെറ്റായ തീരുമാനമാണെന്നും സ്ഥാനാര്‍ഥിയായത് തെറ്റിധരിപ്പിച്ചാണെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ വ്യക്തമാക്കി.

സ്ഥാനാർഥി പട്ടികയിൽ സരിൻ്റെ പേരുണ്ടായിരുന്നില്ലെന്നും, യുവാക്കളുടെ പിന്തുണയുണ്ടെന്ന് തെറ്റിധരിപ്പിച്ചുവെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. സിപിഎമ്മിനെതിരെ കടുത്ത വിമർശനമാണ് അദ്ദേഹം ഉയർത്തിയത്. പാർട്ടി ചിഹ്നത്തിൽ മത്സരിക്കാൻ സിപിഎമ്മിന് ആളില്ലാത്തത് അധഃപതനമാണെന്നും രാമചന്ദ്രൻ വ്യക്തമാക്കി.

സരിൻ ഒറ്റപ്പാലത്ത് സ്ഥാനാർഥിയായത് കൃത്രിമം കാണിച്ചാണെന്നും, കോൺഗ്രസിൻ്റെ തെറ്റായ തീരുമാനമായിരുന്നു അതെന്നും, മികച്ച സ്ഥാനാർഥി ഒറ്റപ്പാലത്ത് ഉണ്ടായിരുന്നുവെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.

അധ്യാപക പ്രസ്ഥാനത്തിൻ്റെ നേതാവിനെ മാറ്റിയാണ് സരിന് സീറ്റ് നൽകിയത്, യൂത്ത് കോൺഗ്രസ് പ്രതിനിധിയാണെന്ന് പറഞ്ഞാണ് സരിൻ എത്തിയത്. കെപിസിസി നൽകിയ ലിസ്റ്റിൽ സരിൻ്റെ പേര് ഉണ്ടായിരുന്നില്ലെന്നും വി.ഡി. സതീശിനെതിരെ ഉയർത്തിയ ആരോപണങ്ങൾ അംഗീകരിക്കാൻ ആവില്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ വ്യക്തമാക്കി.

SCROLL FOR NEXT