മുനമ്പത്തെ വഖഫ് നോട്ടീസില്‍ താൽക്കാലിക സ്റ്റേ അനുവദിക്കാമെന്ന് ഹൈക്കോടതി. വഖഫ് ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ചുള്ള തർക്കത്തിൽ ഹൈക്കോടതിക്ക് തീരുമാനം എടുക്കാനാകില്ലെന്നും ഡിവിഷൻ ബെഞ്ച് അറിയിച്ചു. ഹർജിക്കാർക്ക് സിവിൽ കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി. സിവിൽ കോടതിയിൽ നിന്നും ഇൻജക്ഷൻ നേടിയെടുക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി. ഹർജിക്കാരെ സംരക്ഷിക്കുമെന്നും ഹൈക്കോടതി പറഞ്ഞു. വാക്കാലാണ് ഹൈക്കോടതി പരാമർശം. 1995ലെ വഖഫ് നിയമത്തിലെ വിവിധ വകുപ്പുകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഭൂവുടമകൾ സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് ബെഞ്ചിൻ്റെ നിരീക്ഷണം.
UPDATING...