എറണാകുളം തൃക്കാക്കരയിലെ ഹോട്ടലില്‍ നിന്ന് പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടികൂടി. കാക്കനാട് ഉണിച്ചിറയിലെ ഫുഡ് എക്‌സ് എന്ന ഹോട്ടലില്‍ നിന്നുമാണ് പഴകിയ ഇറച്ചി ഉള്‍പ്പെടെയുള്ള ഭക്ഷണ സാധനങ്ങള്‍ പിടികൂടിയത്. നഗരസഭ ആരോഗ്യവിഭാഗമാണ് പ്രദേശത്തെ ഹോട്ടലുകളില്‍ പരിശോധന നടത്തിയത്.
നേരത്തെയും കാക്കനാട് ഭാഗത്തെ ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടികൂടിയിരുന്നു. നേരത്തെ കാക്കനാട്ടെ ഹോട്ടലില്‍ നിന്ന് ഷവര്‍മ വാങ്ങി കഴിച്ച ശേഷം ഭക്ഷ്യവിഷ ബാധയെ തുടര്‍ന്ന് കോട്ടയം സ്വദേശി രാഹുല്‍ എന്ന യുവാവ് മരിച്ചത് വലിയ വാര്‍ത്തയായിരുന്നു. തുടര്‍ന്ന് നഗരസഭാ അധികൃതര്‍ ഹോട്ടല്‍ പൂട്ടിക്കുകയും ചെയ്തിരുന്നു. യുവാവിന്റെ രക്തത്തില്‍ സാല്‍മൊണല്ല ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതായി അന്ന് പരിശോധനയില്‍ തെളിഞ്ഞിരുന്നു.