NEWSROOM

കണ്ണൂർ സെൻട്രൽ ജയിലിലെ കൊലപാതകം; പ്രതിയെ കസ്റ്റഡിയിലെടുത്ത് പൊലീസ്

ടൗൺ പൊലീസ് ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസന്വേഷിക്കുന്നത്

Author : ന്യൂസ് ഡെസ്ക്

കണ്ണൂർ സെൻട്രൽ ജയിലിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട കോളയാട് സ്വദേശി കരുണാകരൻ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിയെ കണ്ണൂർ ടൗൺ പൊലീസ് കസ്റ്റഡിയിലെടുത്തു. പാലക്കാട് സ്വദേശി വേലായുധനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. സഹതടവുകാരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയാലാകുന്നത്. സഹതടവുകാരനായ കരുണാകരനെ വേലായുധൻ വാക്കിങ് സ്റ്റിക്ക് കൊണ്ട് അടിച്ച് കൊലപ്പെടുത്തുകയായിരുന്നു.

ഭാര്യയെ കൊലപ്പെടുത്തിയ കേസിലാണ് ഇയാൾ റിമാൻഡിൽ കഴിയുന്നത്. ഞായറാഴ്ച രാത്രി 11 ഓടെയാണ് കരുണാകരനെ ജയിലിലെ പുതിയ ബ്ലോക്കിലെ സെല്ലിന് പുറത്ത് വീണുകിടക്കുന്ന നിലയിൽ കണ്ടെത്തിയത്. ടൗൺ പൊലീസ് ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസന്വേഷിക്കുന്നത്.


SCROLL FOR NEXT