NEWSROOM

MUSIC ON! ഇനി പാട്ട് കേട്ട് സ്റ്റാറ്റസ് കാണാം

ഇൻസ്റ്റഗ്രാം സ്റ്റോറിക്ക് സമാനമായ ഇന്റർഫേസ് എത്തിക്കുമെന്ന് കഴിഞ്ഞ വര്‍ഷം തന്നെ വാട്സ്ആപ്പ് വ്യക്തമാക്കിയിരുന്നു

Author : ന്യൂസ് ഡെസ്ക്

ഇൻസ്റ്റഗ്രാം സ്റ്റോറിസിന് സമാനമായി സ്റ്റാറ്റസ് അപ്‌ഡേറ്റിൽ മ്യൂസിക് ചേർക്കാനുള്ള ഫീച്ചർ അവതരിപ്പിച്ച് വാട്സ്ആപ്പ്. ആൻഡ്രോയിഡ്, ഐഒഎസ് പ്ലാറ്റ്‌ഫോമുകളിൽ ഫീച്ചറുകള്‍ ലഭ്യമാണ്. ഇൻസ്റ്റഗ്രാം സ്റ്റോറിക്ക് സമാനമായ ഇന്റർഫേസ് എത്തിക്കുമെന്ന് കഴിഞ്ഞ വര്‍ഷം തന്നെ വാട്സ്ആപ്പ് വ്യക്തമാക്കിയിരുന്നു. പിന്നാലെ തിരഞ്ഞെടുത്ത ആൻഡ്രോയിഡ്, ഐഒഎസ് ഉപയോക്താക്കൾക്ക് പരീക്ഷണാടിസ്ഥാനത്തിൽ ഫീച്ചര്‍ ലഭ്യമാക്കുകയും ചെയ്തു.


ALSO READ:രണ്ടാനമ്മ എന്നാൽ നെഗറ്റീവ് ഫീലോ?; എങ്കിൽ ബോണസ് മോം ആയാലോ ?


ഇൻസ്റ്റഗ്രാമിന് സമാനമായി മ്യൂസിക് ലൈബ്രറിയിലൂടെ ബ്രൗസ് ചെയ്തുകൊണ്ട് തന്നെയാണ് വാട്സ്ആപ്പിലും സംഗീതം തെരഞ്ഞെടുക്കാൻ കഴിയുക. ട്രാക്കിൽ നിങ്ങൾ ആഗ്രഹിക്കുന്ന ഭാഗം മാത്രമായി കട്ട് ചെയ്തെടുക്കാനും കഴിയും. ചിത്രങ്ങള്‍ക്കൊപ്പം ഒരു പാട്ടിന്റെ 15 സെക്കന്റ് ദൈര്‍ഘ്യമുള്ള ഭാഗവും വീഡിയോകള്‍ക്കൊപ്പം ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള ഭാഗവും ചേര്‍ക്കാനാവും. ഇന്‍സ്റ്റഗ്രാമില്‍ ഉപയോഗിക്കുന്ന മെറ്റയുടെ മ്യൂസിക് ലൈബ്രറി തന്നെയാണ് വാട്സ്ആപ്പിലും ഉപയോഗിക്കുന്നത്.

വാട്‌സാപ്പ് സ്റ്റാറ്റസ് പോസ്റ്റ് ചെയ്യുന്ന വേളയില്‍ പാട്ടുകള്‍ ചേര്‍ക്കാനുള്ള ഓപ്ഷനും കാണാം. മ്യൂസിക് നോട്ടിൻ്റെ ചിഹ്നമാണ് കാണുക. വാട്‌സാപ്പില്‍ 'ആഡ് സ്റ്റാറ്റസ്' ക്ലിക്ക് ചെയ്ത് സ്റ്റാറ്റസായി പോസ്റ്റ് ചെയ്യാനുള്ള ചിത്രമോ വീഡിയോയോ തിരഞ്ഞെടുത്ത് കഴിഞ്ഞാൽ മുകളിൽ മ്യൂസിക് ചേർക്കാനുള്ള ചിഹ്നം കാണാം. ഇതില്‍ ക്ലിക്ക് ചെയ്താല്‍ നിരവധി പാട്ടുകളുള്ള മ്യൂസിക് ല്രൈബറിയില്‍നിന്ന് ഇഷ്ടമുള്ള പാട്ടുകള്‍ തിരഞ്ഞെടുക്കാം.

SCROLL FOR NEXT