NEWSROOM

ദുർ​ഗാ പൂജയ്ക്ക് ബംഗാള്‍ ജയിലുകളില്‍ സ്പെഷ്യൽ...! തടവുകാര്‍ക്ക് മട്ടന്‍ ബിരിയാണിയും ബസന്തി പുലാവും

ബം​ഗാളിലെ മുന്‍മന്ത്രിമാരായ പാര്‍ത്ഥ ചാറ്റര്‍ജി, ജ്യോതി പ്രിയ മല്ലിക്, ആര്‍ജി കര്‍ മെഡിക്കല്‍ കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷ് തുടങ്ങിയവര്‍ കൊല്‍ക്കത്തയിലെ പ്രസിഡന്‍സി ജയിലിലെ അന്തേവാസികളാണ്

Author : ന്യൂസ് ഡെസ്ക്

ദുര്‍ഗാ പൂജയോടനുബന്ധിച്ച് ബംഗാളിലെ ജയിലുകളില്‍ തടവുകാര്‍ക്ക് മട്ടന്‍ ബിരിയാണിയും ബസന്തി പുലാവും നല്‍കാന്‍ അധികൃതരുടെ തീരുമാനം. ദുര്‍ഗാപൂജ ആഘോഷമാക്കുന്നതിന്റെ ഭാഗമായാണ് ജയിലിലെ ഫുഡ് മെനുവില്‍ മാറ്റം വരുത്താനുള്ള തീരുമാനമെന്ന് ജയില്‍ അധികൃതര്‍ പറഞ്ഞു.

ഒക്ടോബര്‍ ഒന്‍പത് മുതല്‍ 12 വരെയുള്ള തീയതികളിലാവും ഭക്ഷണത്തില്‍ മാറ്റം വരുത്തുക. എല്ലാ ഉത്സവകാലത്തും മെച്ചപ്പെട്ട ഭക്ഷണം ലഭിക്കണമെന്ന തടവുകാരുടെ അഭ്യര്‍ഥന മാനിച്ചാണ് മെനു പരിഷ്‌കരിക്കാൻ അധികൃതർ തീരുമാനമെടുത്തത്. ഇത് തടവുകാർക്ക് സന്തോഷം നല്‍കുമെന്നും അവരുടെ മാറ്റത്തിന് കാരണമായേക്കുമെന്നും അധികൃതര്‍ കണക്കുകൂട്ടുന്നു.


മട്ടന്‍ ബിരിയാണി, ബസന്തി പുലാവ്, ലുച്ചി ചോളാര്‍ ദാല്‍, പയേഷ്, ചിക്കന്‍ കറി തുടങ്ങി നിരവധി ഭക്ഷണ പദാർഥങ്ങളാണ് ദുർ​ഗാ പൂജയോട് അനുബന്ധിച്ച് ജയിലിൽ ഒരുക്കുന്നത്. എന്നാല്‍, തടവുകാരുടെ മതവികാരം മാനിക്കുന്നതിനാല്‍ എല്ലാവര്‍ക്കും നോണ്‍ വെജ് ഭക്ഷണം നല്‍കില്ലെന്നും തടവുകാര്‍ക്ക് ഇഷ്ടമുള്ള ഭക്ഷണം തെരഞ്ഞെടുക്കാന്‍ അവസരമൊരുക്കുമെന്നും അധികൃതര്‍ അറിയിച്ചു.


ബം​ഗാളിലെ മുന്‍മന്ത്രിമാരായ പാര്‍ത്ഥ ചാറ്റര്‍ജി, ജ്യോതി പ്രിയ മല്ലിക്, ആര്‍ജി കര്‍ മെഡിക്കല്‍ കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷ് തുടങ്ങിയവര്‍ കൊല്‍ക്കത്തയിലെ പ്രസിഡന്‍സി ജയിലിലെ തടവുകാരാണ്.

SCROLL FOR NEXT