NEWSROOM

കോൺഗ്രസ് കമ്മീഷൻ റിപ്പോർട്ട് പുറത്തുവന്നാല്‍ ഹേമ കമ്മിറ്റി റിപ്പോർട്ട് പോലെയാകും: എം.വി. ഗോവിന്ദൻ

പാർട്ടി പ്രതിനിധികളെ ചർച്ചയിൽ പങ്കെടുപ്പിക്കുന്നതിൽ വൈകാതെ തീരുമാനമെടുക്കുമെന്നും, ചില അവതാരകരുടെ ചാനൽ ചർച്ചയിൽ നിന്ന് വിട്ടുനിൽക്കുമെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു

Author : ന്യൂസ് ഡെസ്ക്


എഡിജിപി-ആർഎസ്എസ് കൂടിക്കാഴ്ചാ വിഷയം പരിശോധിക്കേണ്ടത് സർക്കാരാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ഒരാളെയും സർക്കാരോ പാർട്ടിയോ സംരക്ഷിക്കില്ല. എഡിജിപിക്കെതിരായി അന്വേഷണം നടക്കുന്നുണ്ടെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.

ചാനൽ ചർച്ചകളിൽ നിന്ന് വിട്ടുനിൽക്കാനാണ് സിപിഎമ്മിൻ്റെ തീരുമാനം. പാർട്ടി പ്രതിനിധികളെ ചർച്ചയിൽ പങ്കെടുപ്പിക്കുന്നതിൽ വൈകാതെ തീരുമാനമെടുക്കുമെന്നും, ചില അവതാരകരുടെ ചാനൽ ചർച്ചയിൽ നിന്ന് വിട്ടു നിൽക്കുമെന്നും ഗോവിന്ദൻ പറഞ്ഞു. വി.ഡി. സതീശൻ്റെയും കോൺഗ്രസ് നേതാക്കളുടേയും ജൽപ്പനങ്ങൾക്ക് മറുപടി പറയേണ്ടതില്ല.തൃശൂരിൽ സി പി എമ്മിന് വീഴ്ചയുണ്ട് അത് പരിശോധിക്കും.

കോൺഗ്രസ് കമ്മിഷൻ റിപ്പോർട്ട് പുറത്തുവിടാത്തത് നേതാക്കൾ പ്രതിയാകുന്നതിനാലെന്നും അദ്ദേഹം പറഞ്ഞു. റിപ്പോർട്ട് പുറത്തുവന്നാൽ ഹേമ കമ്മിറ്റി റിപ്പോർട്ട് പോലെയാകും. സുധാകരനും സതീശനും തലയിൽ മുണ്ടിട്ട് നടക്കേണ്ടി വരുമെന്നും എം.വി. ഗോവിന്ദൻ പരിഹസിച്ചു.

SCROLL FOR NEXT