NEWSROOM

സമൂഹ മാധ്യമങ്ങളിലൂടെ വ്യാജവാർത്ത പ്രചരിപ്പിച്ച് യുവാവ്; പരാതി നൽകി എം.വി. ജയരാജൻ

എം.വി. ജയരാജൻ കണ്ണൂർ ജില്ലാ പൊലീസ് കമ്മീഷണർക്കാണ് പരാതി നൽകിയത്

Author : ന്യൂസ് ഡെസ്ക്


എം.വി. ജയരാജൻ സ്വകാര്യ ചാനലിന് നൽകിയ അഭിമുഖം എന്ന രീതിയിൽ തൻ്റെ പേരിൽ വ്യാജ വാർത്ത ചമച്ചതായി പരാതി നൽകി കണ്ണൂർ സിപിഎം ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ. പരാതിയിൽ തിങ്കളാഴ്ച കണ്ണൂർ ടൗൺ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എസ്‌ഐ ഷഹീഷ് കെ.കെയുടെ നേതൃത്വത്തിലാണ് പരാതി അന്വേഷിക്കുന്നത്.

വിവിധ മതവിഭാഗങ്ങൾക്കിടയിൽ അനിഷ്ടവും ശത്രുതയും വിദ്വേഷവും ഉണ്ടാക്കണമെന്നുള്ള ലക്ഷ്യത്തോടെ പ്രതിയായ മുനീർ ഹാദി എം.വി. ജയരാജൻ്റേതെന്ന പേരിൽ സമൂഹ മാധ്യമങ്ങളിൽ വ്യാജ വാർത്ത പ്രചരിപ്പിച്ചെന്നാണ് പരാതി.

'അൻവർ ലക്ഷ്യം വെക്കുന്നത് പിണറായിയെ, പിന്നിൽ ഒരുകൂട്ടം ജിഹാദികൾ: എം.വി. ജയരാജൻ' എന്ന തലക്കെട്ടിൽ വ്യാജ വാർത്ത നൽകിയെന്നാണ് പരാതി. എം.വി. ജയരാജൻ കണ്ണൂർ ജില്ലാ പൊലീസ് കമ്മീഷണർക്കാണ് പരാതി നൽകിയത്. തുടർന്ന് പരാതി കണ്ണൂർ ടൗൺ പൊലീസിന് കൈമാറുകയായിരുന്നു.

SCROLL FOR NEXT