NEWSROOM

"പുറംലോകം അറിഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിയുണ്ട്"; എഡിജിപി ശ്രീജിത്തിനെതിരെ അഴിമതിയാരോപണവുമായി എംവിഡി ഉദ്യോഗസ്ഥൻ

എഡിജിപിക്കെതിരെ നിലവിലെ ട്രാൻസ്പോർട്ട് കമ്മീഷണർക്ക് പരാതിയും നൽകിയിട്ടുണ്ടെന്നും ഉദ്യോഗസ്ഥൻ

Author : ന്യൂസ് ഡെസ്ക്


എഡിജിപി എസ്. ശ്രീജിത്തിനെതിരെ ഗുരുതര അഴിമതിയാരോപണവുമായി എംവിഡി ഉദ്യോഗസ്ഥൻ. വാങ്ങിക്കൂട്ടിയ കൈക്കൂലിയെക്കുറിച്ച് സംസാരിക്കാൻ ഫേസ്‌ബുക്കിലൂടെ പരസ്യസംവാദത്തിനും വെല്ലുവിളി. മലപ്പുറം കോട്ടയ്ക്കലിലെ അസിസ്റ്റൻ്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ദിപിൻ എടവണ്ണയാണ് എഡിജിപിക്കെതിരെ ഫേസ്‌ബുക്കിൽ പോസ്റ്റ് ഇട്ടത്.

"അഴിമതി നടത്തിയതിന് തെളിവ് കൈയ്യിലുണ്ട്. എഡിജിപിക്കെതിരെ നിലവിലെ ട്രാൻസ്പോർട്ട് കമ്മീഷണർക്ക് പരാതിയും നൽകിയിട്ടുണ്ട്. ഇത് പുറം ലോകം അറിയണം. അഴിമതി പുറത്തുവന്നാൽ തന്നെ കൊല്ലുമെന്ന് എഡിജിപി ഭീഷണിപ്പെടുത്തിയെന്നും" ദിപിൻ ന്യൂസ് മലയാളത്തോട് പറഞ്ഞു.

SCROLL FOR NEXT