മ്യാൻമറിൽ നാലിലൊരു ജനവിഭാഗം പട്ടിണി അനുഭവിക്കുന്നുവെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട്. വിവരങ്ങൾ പുറത്തുവരാതിരിക്കാൻ ഗവേഷകരെയും മറ്റും ഭയപ്പെടുത്തുകയാണെന്നും അടുത്ത വർഷം 15 മില്യൺ ആളുകൾ പട്ടിണിയെ അഭിമുഖീകരിക്കുമെന്നും റോയിട്ടേഴ്സ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
മ്യാൻമറിലെ ഭക്ഷണ പ്രതിസന്ധി സംബന്ധിക്കുന്ന വിവരങ്ങൾ ജുണ്ട സർക്കാർ മറച്ചുവെക്കുന്നുവെന്നാണ് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്. പട്ടിണിയെക്കുറിച്ചുള്ള വിവരങ്ങൾ ജനങ്ങളിൽ നിന്ന് ശേഖരിക്കരുതെന്ന് ഗവേഷകരോട് ആവശ്യപ്പെട്ടെന്നും ഈ വിവരങ്ങൾ പ്രസിദ്ധീകരിക്കാതിരിക്കാൻ സമ്മർദം ചെലുത്തുന്നതായും റിപ്പോർട്ട് പറയുന്നു. കഴിഞ്ഞ രണ്ട് വർഷമായി ജുൻഡ ജനപ്രതിനിധികൾ വിഷയത്തിൽ പഠനം നടത്തുന്നവരെ ഭീഷണിപ്പെടുത്തുന്നതായി റിപ്പോർട്ടിൽ പറയുന്നു.
ALSO READ: തിരുവല്ലത്ത് നൂലുകെട്ട് ദിവസം കുഞ്ഞിനെ ആറ്റിലെറിഞ്ഞ് കൊന്ന അച്ഛന് പെരിനാറ്റല് സൈക്കോസിസ് ആയിരുന്നോ?
ഓരോ രാജ്യവും പട്ടിണിയുടെ നിരക്ക് അടയാളപ്പെടുന്നതിൽ നിന്ന് ഹങ്കർ വാച്ച്ഡോഗ് മ്യാൻമറിനെ ഒഴിവാക്കിയിരുന്നു. രാജ്യത്തെ ഗവേഷകർ ഉൾപ്പടെ നേരിട്ടേക്കാവുന്ന ഭീഷണി കണക്കിലെടുത്തായിരുന്നു ഇൻ്റഗ്രേറ്റഡ് ഫുഡ് സെക്യൂരിറ്റി ഫേസ് ക്ലാസിഫിക്കേഷൻ്റെ ഈ തീരുമാനം. ഭക്ഷ്യലഭ്യതയിൽ ഏഷ്യയിൽ മുന്നിലുണ്ടായിരുന്ന മ്യാൻമർ ഇന്ന് ദാരിദ്രത്തിലും പട്ടിണിയിലും മുന്നിലെത്തിയിരിക്കുകയാണ്. ലോകത്തിലെ തന്നെ ഏറ്റവും മോശം ഭക്ഷ്യപ്രതിസന്ധി അനുഭവുപ്പെടുന്ന രാജ്യമാണ് ഇന്ന് മ്യാൻമർ.
ഗവേഷകർ, നയതന്ത്ര ഉദ്യോഗസ്ഥർ, അനലിസ്റ്റുകൾ തുടങ്ങി നിരവധി പേരെ റോയിട്ടേഴ്സ് സമീപിച്ചിരുന്നു. എന്നാൽ ഇതിൽ ഭൂരിഭാഗം പേരും പ്രതികരിക്കാൻ തയ്യാറായില്ല. സർക്കാരിൽ നിന്ന് നേരിട്ടേക്കാവുന്ന പ്രശ്നങ്ങളാണ് ഇവരെ വിവരങ്ങൾ നൽകുന്നതിൽ നിന്ന് പിന്നോട്ട് നീക്കിയത്. അതേസമയം വിഷയത്തിൽ പ്രതികരിക്കാൻ മ്യാൻമറിലെ ഇൻഫർമേഷൻ മന്ത്രാലയവും തയ്യാറായിട്ടില്ല.
ഈ വർഷം സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ രാജ്യത്തെ ജനസംഖ്യയുടെ 14.4 മില്യൺ ആളുകളും അല്ലെങ്കിൽ ആകെ ജനസംഖ്യയുടെ കാൽ ഭാഗം ആളുകൾ ഭക്ഷ്യപ്രതിസന്ധി അനുഭവിക്കുന്നുണ്ടെന്നാണ് ഐപിസി ബ്രീഫിങ്ങിനെ വിശകലനം ചെയ്ത് റോയിട്ടേഴ്സ് കണ്ടെത്തിയത്. ഒരാളുടെ ജീവിതത്തെ ബാധിക്കുന്ന തരത്തിൽ പട്ടിണിയിലൂടെ കടന്നുപോകുന്നുവെന്നാണ് റിപ്പോർട്ട് പറയുന്നത്. അടുത്ത വേനൽക്കാലത്തോടെ രാജ്യത്തെ 15 മില്യൺ ആളുകൾ ഈ പ്രതിസന്ധി നേരിടുമെന്നും റിപ്പോർട്ട് പ്രവചിക്കുന്നു. 2021ൽ അട്ടിമറിയിലൂടെ ഭരണം നേടിയതോടെയാണ്
മ്യാൻമറിൽ ജുണ്ട ഭരണത്തിൽ വരുന്നത്.