NEWSROOM

ഷീല സണ്ണിക്കെതിരായ വ്യാജ ലഹരിക്കേസ്: വീട്ടിൽ റെയ്ഡ് നടത്തി അന്വേഷണസംഘം, നാരായണദാസ് ഒളിവില്‍

ഇയാളെ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിന്റെ ഭാഗമായിട്ടായിരുന്നു ക്രൈംബ്രാഞ്ചിൻ്റെ റെയ്ഡ്

Author : ന്യൂസ് ഡെസ്ക്

തൃശൂർ ചാലക്കുടിയിലെ ബ്യൂട്ടിപാര്‍ലർ ഉടമ ഷീല സണ്ണിയെ ലഹരിക്കേസിൽ കുടുക്കിയ പ്രതി നാരായണദാസ് ഒളിവിൽ. പ്രതിക്കായി എക്സൈസ് ക്രൈംബ്രാഞ്ച് സംഘം തെരച്ചിൽ തുടരുകയാണ്.

തൃപ്പൂണിത്തുറ സ്വദേശിയായ നാരായണദാസിൻ്റെ എരൂരിലെ വീട്ടിൽ അന്വേഷണ സംഘം റെയ്ഡ് നടത്തി. ഇയാളെ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിന്റെ ഭാഗമായിട്ടായിരുന്നു ക്രൈംബ്രാഞ്ചിൻ്റെ റെയ്ഡ്.

കേസില്‍ മുന്‍കൂര്‍ജാമ്യം തേടി നാരായണദാസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ, കേസിൽ ഹൈക്കോടതി മുൻകൂർ ജാമ്യം നിഷേധിക്കുകയും ഏഴു ദിവസത്തിനകം അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകണമെന്ന നിർദേശ‌വും നൽകിയിരുന്നു.‌ എന്നാൽ ഇയാൾ ഹാജരായിരുന്നില്ല. ഹൈക്കോടതിയെ ജാമ്യം നിഷേധിച്ചതോടെ സുപ്രീം കോടതിയെ സമീപിച്ചേക്കും.

SCROLL FOR NEXT