NEWSROOM

മലയാള സിനിമയിലെ ലഹരി പിടിച്ചുകെട്ടാൻ നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ; എൻസിബിയുടെ നേതൃത്വത്തിൽ സിനിമാ സംഘടനകളുടെ യോഗം ചേർന്നു

ആദ്യമായാണ് ഈ വിഷയത്തിൽ എൻസിബി സിനിമാ സംഘടനകളുടെ യോഗം വിളിച്ചത്

Author : ന്യൂസ് ഡെസ്ക്

മലയാള സിനിമയിലെ ലഹരി ഉപയോഗം പിടിച്ചുകെട്ടാൻ നർകോട്ടിക്സ് കൺട്രോൾ ബ്യൂറോയും (എൻസിബി) രംഗത്ത്. എൻസിബിയുടെ നേതൃത്വത്തിൽ സിനിമാ സംഘടനകളുടെ യോഗം ചേർന്നു.

ആദ്യമായാണ് ഈ വിഷയത്തിൽ എൻസിബി സിനിമാ സംഘടനകളുടെ യോഗം വിളിച്ചത്. എഎംഎംഎ, ഫെഫ്ക്ക, മാക്ട, പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു. മലയാള സിനിമയിൽ ലഹരി ഉപയോഗം വർദ്ധിച്ചു വരുന്ന റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിലാണ് യോഗം വിളിച്ചത്.

നടന്മാർക്കും സംവിധായകർക്കും എതിരായ ലഹരി കേസുകളും എൻസിബി പരിശോധിച്ചു. ബോധവൽക്കരണം ശക്തമാക്കാൻ സിനിമാ സംഘടനകൾക്ക് എൻസിബി നിർദ്ദേശം നൽകിയിട്ടുണ്ട്.

SCROLL FOR NEXT