ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവ് 
NEWSROOM

മോദി സര്‍ക്കാരിന് ആഗസ്റ്റില്‍ ഭരണം നഷ്ടമാകും; പുതിയ തെരഞ്ഞെടുപ്പിനായി ആര്‍ജെഡി തയ്യാറെടുക്കണം: ലാലു പ്രസാദ് യാദവ്

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ അഞ്ച് വർഷം മുൻപുള്ളതിനേക്കാൾ സീറ്റുകളും, വോട്ട് വിഹിതവും ആർജെഡി വർധിപ്പിച്ചതായി ലാലു പ്രസാദ്

Author : ന്യൂസ് ഡെസ്ക്

പുതുതായി തെരഞ്ഞെടുക്കപ്പെട്ട എന്‍ഡിഎ സര്‍ക്കാരിന് അധികകാലം ആയുസ്സ് ഉണ്ടാകില്ലെന്ന് ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവ്. മോദി സര്‍ക്കാരിന്റെ കീഴിലുള്ള എന്‍ഡിഎ സര്‍ക്കാരിന് ഈ വര്‍ഷം ആഗസ്റ്റോടെ ഭരണം നഷ്ടമാകുമെന്നും പുതിയ തെരഞ്ഞെടുപ്പ് എപ്പോള്‍ വേണമെങ്കിലും നടക്കാമെന്നുമാണ് ലാലുപ്രസാദ് യാദവിന്റെ വാദം.

എന്തും നേരിടാന്‍ തയ്യാറാകണമെന്നും ആര്‍.ജെ.ഡി പ്രവര്‍ത്തകരോട് ലാലു പ്രസാദ് ആവശ്യപ്പെട്ടു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അഞ്ച് വര്‍ഷം മുന്‍പുള്ളതിനേക്കാള്‍ സീറ്റുകളും, വോട്ട് വിഹിതവും ആര്‍ജെഡി വര്‍ധിപ്പിച്ചതായി ലാലു പ്രസാദ് പറഞ്ഞു. എന്നാല്‍ അധികാരത്തുടര്‍ച്ചക്കായി സംസ്ഥാനത്തും കേന്ദ്രത്തിലും ബിജെപിയുമായി സഖ്യമുണ്ടാക്കിയ ജെഡിയു, പാര്‍ട്ടിയുടെ പ്രത്യയ ശാസ്ത്രത്തെയാണ് ഇല്ലാതാക്കിയതെന്ന് ലാലു പ്രസാദ് യാദവിന്റെ മകനും ആര്‍ജെഡി നേതാവുമായ തേജസ്വി യാദവും വിമര്‍ശിച്ചു.

അതേസമയം ലാലു പ്രസാദ് യാദവിന്റെ ആരോപണങ്ങളെ തള്ളി ബിജെപിയും രംഗത്തെത്തിയിരുന്നു. മോദി സര്‍ക്കാരില്‍ ജനങ്ങള്‍ക്ക് വിശ്വാസമാണെന്നും, അതിന്റെ തെളിവാണ് കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വിജയമെന്നും ബിജെപി പറഞ്ഞു.

SCROLL FOR NEXT