NEWSROOM

ആലപ്പുഴയില്‍ പേവിഷ ബാധയെ തുടര്‍ന്ന് 11 വയസുകാരന്‍ മരിച്ച സംഭവം; ഇടപെട്ട് ദേശീയ ബാലാവകാശ കമ്മീഷന്‍

ആലപ്പുഴ ജില്ലാ കലക്ടറോട് റിപ്പോര്‍ട്ട് തേടി. ചാരുംമൂട് സ്മിതാ നിവാസില്‍ ശ്രാവിണ്‍ ഡി. കൃഷ്ണയാണ് മരിച്ചത്.

Author : ന്യൂസ് ഡെസ്ക്


ആലപ്പുഴയില്‍ പേവിഷബാധയെ തുടര്‍ന്ന് ചികിത്സയില്‍ ആയിരുന്ന 11 വയസ്സുകാരന്‍ മരിച്ചതില്‍ ഇടപ്പെട്ട് ദേശീയ ബാലാവകാശ കമ്മീഷന്‍. ആലപ്പുഴ ജില്ലാ കലക്ടറോട് റിപ്പോര്‍ട്ട് തേടി. ചാരുംമൂട് സ്മിതാ നിവാസില്‍ ശ്രാവിണ്‍ ഡി. കൃഷ്ണയാണ് മരിച്ചത്.

ശ്രാവിണ്‍ സൈക്കിളില്‍ പോകുന്ന സമയത്താണ് തെരുവു നായ ആക്രമിക്കുന്നത്. തെരുവുനായ സൈക്കിളിന്റെ ടയറില്‍ കടിക്കുകയായിരുന്നു. കുട്ടി താഴെ വീണപ്പോള്‍ തുടയില്‍ ചെറിയ പോറലുണ്ടായി. ഇതിനിടെ നായയുടെ മുഖം കുട്ടിയുടെ കാലില്‍ കൊണ്ടുവെന്നും കരുതുന്നു.

തെരുവുനായയുടെ കടിയേറ്റത് കുട്ടി ഗൗരവമായി എടുത്തിരുന്നില്ല. കടിയേറ്റെന്ന് വീട്ടുകാരെ കുട്ടി അറിയിച്ചിരുന്നില്ല. തുടര്‍ന്ന് രണ്ട് മാസത്തിന് ശേഷം പനി വന്നതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവിടെ നിന്ന് പേവിഷ ബാധയുടെ ലക്ഷങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

ഫെബ്രുവരി ആറിനാണ് ശ്രാവിണിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെ തിങ്കളാഴ്ച ഉച്ചയോടെ മരിച്ചു. പ്രദേശവാസികളും സമീപ പ്രദേശത്തെ കുട്ടികള്‍ക്കും പ്രതിരോധ കുത്തിവെപ്പെടുത്തു.

SCROLL FOR NEXT