ദേശീയ സിനിമാ ദിനത്തോടനുബന്ധിച്ച് സെപ്റ്റംബര്‍ 20ന് രാജ്യത്തെ മൾട്ടിപ്ലെക്സ് തിയേറ്ററുകളിൽ 99 രൂപയ്ക്ക് സിനിമ ആസ്വദിക്കാം. ദേശീയ സിനിമ ദിനം ആഘോഷിക്കുന്നതിന്റെ ഭാഗമായി മൾട്ടിപ്ലെക്സ് അസോസിയേഷൻ ഓഫ് ഇന്ത്യയാണ് പ്രേക്ഷകര്‍ക്ക് ഈ ഓഫര്‍ നല്‍കിയിരിക്കുന്നത്. 3D സിനിമകൾക്കും പ്രീമിയം, റിക്ലനര്‍ ക്ലാസുകളിലും ഓഫര്‍ ബാധകമല്ല.
PVR INOX, Cinepolis, Miraj, Movie Time, Delite തുടങ്ങിയ സിനിമാ തീയേറ്ററുകളുടെ ഇന്ത്യയിലുടനീളമുള്ള 4,000-ലധികം സ്‌ക്രീനുകളിലാണ് 99 രൂപ നിരക്കില്‍ ടിക്കറ്റുകള്‍ വിതരണം ചെയ്യുന്നത്.
ഇത് മൂന്നാം തവണയാണ് ദേശീയ സിനിമാ ദിനാചരണത്തോട് അനുബന്ധിച്ച് കുറഞ്ഞ നിരക്കില്‍ ടിക്കറ്റുകള്‍ വില്‍ക്കാന്‍ മള്‍ട്ടിപ്ലക്സ് തിയേറ്റര്‍ ഉടമകള്‍ തീരുമാനിച്ചത്.
കേരളത്തില്‍ ഓണം റിലീസായെത്തിയ സിനിമകള്‍ മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. ടോവിനോയുടെ ARM, ആസിഫ് അലിയുടെ കിഷ്കിന്ധാ കാണ്ഡം, ആന്‍റണി വര്‍ഗീസ് പെപ്പെയുടെ കൊണ്ടല്‍, റഹ്മാന്‍റെ ബാഡ് ബോയ്സ് തുടങ്ങിയവയാണ് പ്രധാന ഓണം റിലീസുകള്‍.