Source: X
NATIONAL

കക്ക വാരുന്നതിനിടെ കർണാടകയിൽ ഒരു കുടുംബത്തിലെ 10 പേർ മുങ്ങി മരിച്ചു

മരിച്ചവരിൽ 7 പേർ സ്ത്രീകളാണ്

Author : ന്യൂസ് ഡെസ്ക്

ഉത്തര കർണാടകയിലെ വെങ്കടപുര നദിയിൽ കക്ക വാരുന്നതിനിടെ ഒരു കുടുംബത്തിലെ 10 പേർ മുങ്ങി മരിച്ചു. മരിച്ചവരിൽ 7 പേർ സ്ത്രീകളാണ്. കക്ക വാരുന്നതിനിടെ ഉണ്ടായ ശക്തമായ ഒഴുക്കിൽ പെട്ടായിരുന്നു അപകടം.

ഭട്കലിന് സമീപം വെങ്കടപുര നദിയിൽ കക്ക വാരാനെത്തിയതായിരുന്നു 14 പേരടങ്ങിയ സംഘം. ഒഴുക്കിൽ നിന്നും രക്ഷപ്പെടുത്തിയവരെ സമീപത്തുള്ള സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കാണാതായവർക്കായി തെരച്ചിൽ നടക്കുന്നുണ്ട്.

ഷിരാലിയിലെ ശരദഹോളെ നിവാസികളാണ് അപകടത്തിൽ പെട്ടത്. വിവരം ലഭിച്ചയുടൻ സ്ഥലത്തെത്തിയ ഭട്കൻ പൊലീസ് പ്രദേശ വാസികളുടേയും രക്ഷാ പ്രവർത്തകരുടേയും സഹായത്തോടെയാണ് രക്ഷാ പ്രവർത്തനം നടത്തുന്നത്.

SCROLL FOR NEXT