കൊൽക്കത്ത: മമതാ ബാനർജിയുടെ തൃണമൂൽ കോൺഗ്രസിൽ നിന്ന് തെറ്റിപ്പിരിഞ്ഞ് നാഷണലിസ്റ്റ് സിറ്റിസൺസ് പാർട്ടി ഓഫ് ഇന്ത്യയിൽ ചേർന്ന 20 ലോക്‌സഭാ എംപിമാരിൽ 17 പേരും ബിജെപിയിൽ ചേർന്നേക്കുമെന്ന് റിപ്പോർട്ട്. ദുർഗാപൂജയ്ക്ക് മുൻപോ ശേഷമോ ആയിരിക്കും എംപിമാരുടെ കൂടുമാറ്റം. ടിഎംസി വിമതനേതാവും കൂച്ച് ബിഹാർ എംപിയുമായ ജഗദീഷ് ചന്ദ്ര ബർമ ബസുനിയയാണ് ഇക്കാര്യം അറിയിച്ചത്.
എംപിമാർ ഒരുമിച്ച് ബിജെപിയിൽ ചേരാനാണ് തീരുമാനിച്ചിട്ടുള്ളതെന്നും അതിനാൽ കൂറുമാറ്റ നിരോധന നിയമം ബാധകമാകില്ലെന്നും ജഗദീഷ് കൂട്ടിച്ചേർത്തു. പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ ടിഎംസി കനത്ത പരാജയം നേരിട്ടതിന് തൊട്ടു പിന്നാലെയാണ് എംപിമാർ എൻസിപിഐയുടെ ഭാഗമായത്. ഇതോടെ ലോക്‌സഭയിലെ അഞ്ചാമത്തെ വലിയ രാഷ്ട്രീയ പാർട്ടിയായി എൻസിപിഐ മാറുകയും ചെയ്തു.
കാകോലി ഘോഷ് ദസ്തിദാറിൻ്റെ നേതൃത്വത്തിലാണ് ജഗദീഷ്, സയോണി ഘോഷ്, ശതാബ്ദി റോയ് തുടങ്ങിയവർ ടിഎംസിവിട്ട് എൻസിപിഐയിലേക്ക് എത്തിയത്. ഇവരാണ് ഇപ്പോൾ വീണ്ടും പാർട്ടി മാറി ബിജെപിയിലെത്തുന്നത്.