NATIONAL

മേഘാലയയിലെ ഖനിയിലുണ്ടായ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടത് 27 പേര്‍; അനധികൃത ഖനനങ്ങള്‍ തടഞ്ഞ് ജില്ലാ ഭരണകൂടം

ശനിയാഴ്ച 24 പേരുടെ മൃതദേഹമാണ് ഖനിയില്‍ നിന്നുമായി കണ്ടെടുത്തത്.

Author : ന്യൂസ് ഡെസ്ക്

മേഘാലയയിലെ ഈസ്റ്റ് ജൈന്ത്യ ഹില്‍സ് ജില്ലയിലെ താങ്ക്‌സോയിലെ അനധികൃത ഖനനങ്ങള്‍ അവസാനിപ്പിക്കാന്‍ നടപടിയുമായി അധികൃതര്‍. പ്രദേശത്തെ റാറ്റ് ഹോൾ ( എലി മാളം പോലെ ആഴത്തിൽ കുഴിച്ചുള്ള) ഖനിയില്‍ സ്‌ഫോടനത്തിനിടെ 27 പേര്‍ മരിച്ചതിന് പിന്നാലെയാണ് നടപടി. നിരവധി പേരെ ഇനിയും കണ്ടെത്താനായിട്ടില്ല.

ശനിയാഴ്ച 24 പേരുടെ മൃതദേഹമാണ് ഖനിയില്‍ നിന്നുമായി കണ്ടെടുത്തത്. ഡയനാമിറ്റ് പൊട്ടിത്തെറിച്ചുണ്ടായ സ്‌ഫോടനത്തിലാണ് ആളുകള്‍ മരിച്ചത്. പരിക്കേറ്റ മൂന്ന് പേര്‍ ചികിത്സയിലാണ്.

100 അടിയെങ്കിലും താഴ്ചയിലുള്ള ഖനിയില്‍ നിന്ന് ബാക്കിയുള്ളവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ്. നിരവധി പേരാണ് ഖനിയില്‍ കുടുങ്ങിക്കിടക്കുന്നതെന്നാണ് വിവരം.

അപകടത്തിന് പിന്നാലെ കഴിഞ്ഞ ദിവസം ജൈന്ത്യ ഹില്‍സ് ജില്ലാ ഭരണകൂടം പ്രദേശത്തെ എല്ലാ ഖനന പ്രവര്‍ത്തനങ്ങളും നിര്‍വയ്ക്കാന്‍ ഉത്തരവിടുകയായിരുന്നു. ഖനന പ്രദേശങ്ങളില്‍ റെയ്ഡ് നടത്തി എല്ലാ വാഹനങ്ങളും ഖനന ഉപകരണങ്ങളും പിടിച്ചെടുത്തു. ഖനി ഉടമകളെയും നടത്തിപ്പുകാരെയും അറസ്റ്റ് ചെയ്യുകയും ചെയ്തു.

SCROLL FOR NEXT