Source: X
NATIONAL

ഹെലികോപ്റ്റർ അപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട് 3 സൈനിക ഉദ്യോഗസ്ഥർ; പിന്നാലെ സെൽഫിയെടുത്ത് മേജർ ജനറൽ

ചീറ്റ ഫ്ലീറ്റിൻ്റെ ഭാഗമായ ഹെലികോപ്റ്റർ മെയ് 20നാണ് അപകടത്തിൽ പെട്ടത്

Author : ന്യൂസ് ഡെസ്ക്

ന്യൂഡൽഹി: ലഡാക്കിലെ ലേയ്ക്ക് സമീപമുള്ള പർവതപ്രദേശമായ ടാങ്സ്റ്റെ മേഖലയിൽ ഹെലികോപ്റ്റർ തകർന്നുവീണുണ്ടായ അപകടത്തിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ട് മൂന്ന് ഇന്ത്യൻ സൈനിക ഉദ്യോഗസ്ഥർ. ഒരു ലെഫ്റ്റനൻ്റ് കേണൽ, ഒരു മേജർ, മേജർ ജനറൽ സച്ചിൻ മേഹ്ത എന്നിവർ സഞ്ചരിച്ചിരുന്ന ചീറ്റ ഫ്ലീറ്റിൻ്റെ ഭാഗമായ ഹെലികോപ്റ്റർ മെയ് 20നാണ് അപകടത്തിൽ പെട്ടത്.

അപകടത്തിൽ മൂന്ന് പേർക്കും പരിക്കേറ്റു. അപകടത്തിന് ശേഷം മേജർ ജനറൽ മേത്തയെടുത്ത മൂന്ന് ഓഫീസർമാരുമുള്ള ഒരു സെൽഫിയാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. തകർന്ന ഹെലികോപ്റ്ററിന് സമീപമുള്ള പാറകളിൽ ഇരിക്കുന്ന രീതിയിലായിരുന്നു സെൽഫി. അപകട കാരണത്തെ കുറിച്ച് ഔദ്യോഗിക അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്.

1970 കളിൽ ആദ്യമായി പുറത്തിറക്കിയ ചീറ്റ ഹെലികോപ്റ്ററുകളുടെ സുരക്ഷയെക്കുറിച്ച് നേരത്തെ തന്നെ ചർച്ചകൾ ഉയർന്നു വന്നിരുന്നു. ഈ പുതിയ അപകടം വീണ്ടും ഊ ചർച്ചകൾക്ക് തിരികൊളുത്തിയിരിക്കുകയാണ്.

സിയാച്ചിൻ ഹിമാനിയിൽ പാകിസ്ഥാൻ സൈനികരെ നേരിടാൻ 1984-ൽ ഓപ്പറേഷൻ മേഘദൂട്ടിൻ്റെ ഭാഗമായിരുന്ന ഈ ഹെലികോപ്റ്ററുകൾ കഴിഞ്ഞ കുറച്ച് വർഷങ്ങളായി വിവിധ അപകടങ്ങളിൽ പെട്ടിട്ടുണ്ട്. ഈ അപകടങ്ങളിൽ നിരവധി പൈലറ്റുമാർക്ക് ജീവൻ നഷ്ടമാവുകയും ചെയ്തിട്ടുണ്ട്. ഫൈവ് സീറ്റർ ഹെലികോപ്റ്ററായ ചീറ്റ, ഉയർന്ന ഉയരത്തിൽ പറക്കുന്ന ലോകത്തിലെ ഏറ്റവും മികച്ച ഹെലികോപ്റ്ററുകളിൽ ഒന്നായി കണക്കാക്കപ്പെടുന്നവയാണ്.

SCROLL FOR NEXT