പ്രതീകാത്മക ചിത്രം Source: Screengrab
NATIONAL

കൃഷ്ണ ജന്മാഷ്ടമി ഘോഷയാത്രയ്ക്കിടെ രഥം വൈദ്യുതി കമ്പിയിൽ തട്ടി; തെലങ്കാനയിൽ അഞ്ച് മരണം

രാത്രി 12 മണിയോടെയാണ് രാമന്തപൂരിലെ ഗോകുൽനഗറിൽ കൃഷ്ണ ജന്മാഷ്ടമി ഘോഷയാത്രയ്ക്കിടെ അപകടമുണ്ടായത്.

Author : ന്യൂസ് ഡെസ്ക്

തെലങ്കാന: രാമന്തപൂരിൽ കൃഷ്ണ ജന്മാഷ്ടമി ഘോഷയാത്രയ്ക്കിടെ രഥം വൈദ്യുതി കമ്പിയിൽ തട്ടി അഞ്ച് മരണം. അപകടത്തിൽ നാല് പേർക്ക് പരിക്കേറ്റു.

രാത്രി 12 മണിയോടെയാണ് രാമന്തപൂരിലെ ഗോകുൽനഗറിൽ കൃഷ്ണ ജന്മാഷ്ടമി ഘോഷയാത്രയ്ക്കിടെ അപകടമുണ്ടായത്. കൃഷ്ണയാദവ് (21), സുരേഷ് യാദവ് (34), ശ്രീകാന്ത് റെഡ്ഡി (35), രുദ്ര വികാസ് (39), രാജേന്ദ്ര റെഡി (45) എന്നിവരാണ് അപകടത്തിൽ മരിച്ചത്. ഇവരുടെ മൃതദേഹം ഗാന്ധി ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റവരിൽ കേന്ദ്രമന്ത്രി കിഷൻ റെഡിയുടെ ഗൺമാൻ ശ്രീനിവാസും ഉൾപ്പെടുന്നുവെന്നാണ് റിപ്പോർട്ടുകൾ.

സംഭവത്തിൽ ഭാരത് രാഷ്ട്ര സമിതി (ബിആർഎസ്) വർക്കിംഗ് പ്രസിഡന്റ് കെ.ടി. രാമറാവു ദുഃഖം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങൾക്ക് എന്റെ അഗാധമായ അനുശോചനം അറിയിക്കുന്നു. മരിച്ചവരുടെ കുടുംബങ്ങളെ സഹായിക്കാൻ ഞാൻ സർക്കാരിനോട് ആവശ്യപ്പെടുമെന്നും രാമറാവു പ്രതികരിച്ചു.

SCROLL FOR NEXT