NATIONAL

വിജയ്‌യുടെ വീട്ടില്‍ സുരക്ഷാവീഴ്ച; അതിക്രമിച്ച് കയറിയ യുവാവിനെ കണ്ടത് ടെറസിൽ

വിജയ്ക്ക് ആഭ്യന്തര മന്ത്രാലയം വൈ കാറ്റഗറി സുരക്ഷയാണ് നല്‍കിയിട്ടുള്ളത്.

Author : ന്യൂസ് ഡെസ്ക്

ചൈന്നൈ: നടനും ടിവികെ വിജയ്‌യുടെ വീട്ടില്‍ സുരക്ഷാ വീഴ്ച. വീട്ടില്‍ അതിക്രമിച്ച് കയറിയ യുവാവ് പൊലീസ് എത്തി സുരക്ഷിതമായി മാറ്റി. വിജയ്‌യുടെ ചെന്നൈയിലെ ഈസ്റ്റ് കോസ്റ്റ് റോഡിലെ നീലങ്കാരൈയിലെ വീട്ടിലാണ് മാനസിക ബുദ്ധിമുട്ട് നേരിടുന്ന യുവാവ് എത്തിയത്. വീടിന്റെ ടെറസിലേക്കാണ് യുവാവ് കയറിയത്.

യുവാവിനെ സുരക്ഷിതമായി സ്ഥലത്ത് നിന്ന് മാറ്റിയെന്നും മാനസിക വെല്ലുവിളി നേരിടുന്ന യുവാവാണെന്ന് മനസിലാക്കിയതിനാല്‍ ഇയാളെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റിയെന്നും മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ എന്‍ഡിടിവിയോട് പറഞ്ഞു.

അതേസമയം അതീവ സുരക്ഷ ഭേദിച്ച് എങ്ങനെയാണ് യുവാവിന് കടക്കാനായതെന്ന് പരിശോധിച്ച് വരികയാണെന്നും പൊലീസ് പറഞ്ഞു. സിആര്‍പിഎഫ് അടക്കം സുരക്ഷയ്ക്കുള്ള വിജയ്ക്ക് ആഭ്യന്തര മന്ത്രാലയം വൈ കാറ്റഗറി സുരക്ഷയാണ് നല്‍കിയിട്ടുള്ളത്. അതുകൊണ്ട് തന്നെ യുവാവ് കയറിയതില്‍ സുരക്ഷാ വീഴ്ചയുണ്ടായിട്ടുണ്ടോ എന്ന് പൊലീസ് പരിശോധിച്ച് വരികയാണ്.

SCROLL FOR NEXT