NATIONAL

എഐ ഉച്ചകോടിയിലെ പ്രതിഷേധം; യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ ഉദയ്ഭാനു ചിബിന് ജാമ്യം

ഡൽഹി പട്യാല ഹൗസ് കോടതിയാണ് ജാമ്യം അനുവദിച്ചത്.

Author : ന്യൂസ് ഡെസ്ക്

ഡൽഹി: എഐ ഉച്ചകോടിയിലെ പ്രതിഷേധത്തെ തുടർന്ന് അറസ്റ്റിലായ യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ ഉദയ്ഭാനു ചിബിന് ജാമ്യം ഡൽഹി പട്യാല ഹൗസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. പാസ്പോർട്ടും കൈവശമുള്ള ഇലക്ട്രോണിക് ഉപകരണങ്ങളും കോടതിയിൽ സമർപ്പിക്കണമെന്ന ഉപാധികളോടെയാണ് കോടതി ഉദയഭാനുവിന് ജാമ്യം നൽകിയത്.

ഉഭയഭാനുവിൻ്റെ കസ്റ്റഡി കാലാവധി നീട്ടണമെന്ന ഏഴ് ദിവസം കൂടി നീട്ടണമെന്ന ഡൽഹി പൊലീസ് ക്രൈം ബ്രാഞ്ചിൻ്റെ ആവശ്യം കോടതി തള്ളുകയായിരുന്നു. റിമാൻഡ് നീട്ടാൻ ആവശ്യമായ കാരണങ്ങൾ ബോധിപ്പിക്കാൻ പൊലീസിന് കഴിഞ്ഞില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. കഴിഞ്ഞ മാസം 24 ന് ഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ നടന്ന ഉച്ചകോടിക്കിടെ ഷർട്ട് ഊരി പ്രതിഷേധിച്ചതിന് ആണ് ഉദയഭാനു ചിബിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

SCROLL FOR NEXT