NATIONAL

യുപി നിയമസഭാ തിരഞ്ഞെടുപ്പ്; സീറ്റുകളല്ല, വിജയമാണ് പ്രധാനമെന്ന് അഖിലേഷ് യാദവ്

'സീറ്റ് ക്രമീകരണ' ചര്‍ച്ചകള്‍ക്കിടെ കോണ്‍ഗ്രസിന് സന്ദേശവുമായി അഖിലേഷ്

Author : ന്യൂസ് ഡെസ്ക്

ലഖ്‌നൗ: സീറ്റുകളല്ല, വിജയമാണ് പ്രധാനമെന്നും സീറ്റ് വിഭജനത്തിന് പകരം 'സീറ്റ് ക്രമീകരണം' എന്ന സമീപനമാണ് വേണ്ടതെന്നും സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്.

ബിജെപിയെ പരാജയപ്പെടുത്താന്‍ ഇരുപാര്‍ട്ടികളും വിട്ടുവീഴ്ചയ്ക്ക് തയാറാകണമെന്നും സഖ്യത്തില്‍ സ്ഥാനാര്‍ഥികളെ അടിച്ചേല്‍പ്പിക്കരുതെന്നും സമവായത്തിലൂടെയാകണം സ്ഥാനാര്‍ഥി നിര്‍ണയമെന്നും അദ്ദേഹം പറഞ്ഞു.

അതോടൊപ്പം, നേരത്തെ ചര്‍ച്ച നടന്ന 26 സീറ്റുകള്‍ക്ക് പുറമെ വിജയ സാധ്യതയുള്ള മറ്റ് മണ്ഡലങ്ങളുടെ പട്ടിക നല്‍കാന്‍ കോണ്‍ഗ്രസിനോട് ആവശ്യപ്പെകയും ചെയ്തു.

അതിനിടെ, സമാജ് വാദി പാര്‍ട്ടി ആദ്യ സ്ഥാനാര്‍ഥിപ്പട്ടിക പുറത്തുവിട്ടു. അഞ്ച് മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചത്.

SCROLL FOR NEXT