രാഹുൽ ഗാന്ധിയുടെ പഴയ യുകെ സന്ദർശനത്തിനിടയിലെ വീഡിയോ പുറത്തുവിട്ട് ബിജെപി 
NATIONAL

പ്രധാനമന്ത്രിക്ക് വിദേശ സഹായം ലഭിച്ചെന്ന ആരോപണം; രാഹുൽ ഗാന്ധിയുടെ പഴയ യുകെ സന്ദർശനത്തിനിടയിലെ വീഡിയോ പുറത്തുവിട്ട് ബിജെപി

രാഹുൽ ഗാന്ധി എപ്പോഴും രാജ്യത്തിന് പുറത്താകുമ്പോൾ കോൺഗ്രസിന് എങ്ങനെയാണ് വോട്ട് നേടാനാകുകയെന്ന് ബിജെപി പരിഹസിച്ചു.

Author : ന്യൂസ് ഡെസ്ക്

ഡൽഹി: ലോക്സഭ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയുടെ പ്രധാനമന്ത്രിക്കെതിരായ ആരോപണത്തിന് തിരിച്ചടിച്ച് ബിജെപി. നരേന്ദ്ര മോദി അധികാരത്തിലെത്തിയതും തുടരുന്നതും വിദേശ സഹായത്തോടെയാണെന്ന് രാഹുൽ ഗാന്ധി ആരോപിച്ചിരുന്നു. ഈ വിഷയത്തിൽ ഏതു വേദിയിലും ഏതു സമയത്തും പരസ്യ സംവാദത്തിന് താൻ തയ്യാറാണെന്നും അദ്ദേഹം ഇന്നലെ വെല്ലുവിളിച്ചിരുന്നു.

ഇതിനുള്ള മറുപടി രാഹുലിൻ്റെ പണ്ടത്തെ യുകെ സന്ദർശനത്തിനിടയിലെ വീഡിയോ പുറത്ത് വിട്ടാണ് ബിജെപി തിരിച്ചടിച്ചത്. ബിജെപി ദേശീയ വക്താവ് സി.ആർ. കേശവനാണ് തൻ്റെ എക്സ് പോസ്റ്റിൽ വീഡിയോ അപലോഡ് ചെയ്തത്.

2023-ൽ ലണ്ടനിൽ വെച്ച് രാഹുൽ ഗാന്ധി നടത്തിയ പ്രസംഗത്തിൻ്റെ വീഡിയോയാണ് പുറത്തുവിട്ടിരിക്കുന്നത്. ഇന്ത്യയിലെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാൻ യുഎസും യൂറോപ്യൻ രാജ്യങ്ങളും തയ്യാറാകുന്നില്ലെന്ന് അന്ന് രാഹുൽ ഗാന്ധി പറഞ്ഞിരുന്നുവെന്ന് ബിജെപി ചൂണ്ടിക്കാണിച്ചു. രാഹുൽ ഗാന്ധിയുടെ രഹസ്യ വിദേശയാത്രകളെക്കുറിച്ചും ജോർജ് സോറോസ് ധനസഹായം നൽകുന്ന സംഘടനകളുമായുള്ള ബന്ധങ്ങളെക്കുറിച്ചും സംശയം ഉണ്ടെന്നും ബിജെപി ആരോപിച്ചു.

SCROLL FOR NEXT