രാഹുല്‍ ഗാന്ധി 
NATIONAL

''തേജസ്വിയെ ചതിച്ചിട്ട് അവധിക്കാലം ആഘോഷിക്കാന്‍ പോയോ?''; രാഹുല്‍ ഗാന്ധിയെ തിരഞ്ഞ് സോഷ്യല്‍ മീഡിയ

''കോണ്‍ഗ്രസും രാഹുല്‍ ഗാന്ധിയും തേജസ്വിയെ തകര്‍ത്തു, നിതീഷ് കുമാര്‍ തന്നെ മുഖ്യമന്ത്രിയാകും''

Author : ന്യൂസ് ഡെസ്ക്

ബിഹാര്‍ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സഖ്യം ആധികാരിക വിജയം ഉറപ്പിച്ചതോടെ വോട്ട് ചോരി അടക്കമുള്ള ആരോപണങ്ങള്‍ ഉന്നയിച്ച രാഹുല്‍ ഗാന്ധിയെവിടെയെന്ന് തിരഞ്ഞ് ഇന്റര്‍നെറ്റ് ലോകം. കനത്ത തോല്‍വിയാണ് ആര്‍ജെഡിയും രാഹുല്‍ ഗാന്ധിയുമടങ്ങുന്ന മഹാഗഢ്ബന്ധന് നേരിടേണ്ടി വന്നത്.

ഇപ്പോള്‍ രാഹുല്‍ ഗാന്ധി എവിടെ എന്ന ചോദ്യങ്ങളുമായാണ് പലരും കമന്റു ചെയ്യുകയും പോസ്റ്റു ചെയ്യുകയുമൊക്കെ ചെയ്യുന്നത്. 'രാഹുല്‍ ഗാന്ധി, വോട്ട് ചോരി ആരോപണം ഉന്നയിച്ചത് നിങ്ങള്‍, എന്നിട്ടിപ്പോള്‍ മഹാഗഢ്ബന്ധനെ തോല്‍പ്പിക്കുന്ന അവസ്ഥയിലെത്തി,' എന്നാണ് ഒരാള്‍ കമന്റ് ചെയ്തിരിക്കുന്നത്.

''രാഹുല്‍ ഗാന്ധി എവിടെ പോയി? തേജസ്വിയെ നശിപ്പിച്ചിട്ട് നീ എവിടെയാണ് അവധിക്കാലം ആഘോഷിക്കുന്നത്?'', ''കോണ്‍ഗ്രസും രാഹുല്‍ ഗാന്ധിയും തേജസ്വിയെ തകര്‍ത്തു, നിതീഷ് കുമാര്‍ തന്നെ മുഖ്യമന്ത്രിയാകും'' എന്നിങ്ങനെയു നീളുന്നു കമന്റുകള്‍.

ബിഹാറില്‍ വന്‍ ഭൂരിപക്ഷമാണ് എന്‍ഡിഎ സഖ്യം നേടിയിരിക്കുന്നത്. രാഘവ്പൂരില്‍ തേജസ്വി യാദവ് 3000 വോട്ടുകള്‍ക്കധികം പിന്നിലായതും ആര്‍ജെഡിയെ ആശങ്കപ്പെടുത്തുന്നുണ്ട്.

അതേസമയം പട്‌നയിലെ ജെഡിയു ഓഫീസിന് പുറത്ത് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ അനുയായികള്‍ ആഹ്‌ളാദ പ്രകടനം നടത്തുന്നു. 'ഞങ്ങള്‍ നിതീഷ് കുമാറിനെ അഭിനന്ദിക്കുന്നു. ബിഹാറിലെ ജനങ്ങള്‍ നിതീഷ് കുമാറിനെ വിജയിപ്പിച്ചു. ഞങ്ങള്‍ ഇവിടെ ഹോളിയും ദീപാവലിയും ആഘോഷിക്കും,' ജെഡിയു നേതാവ് ചോട്ടു സിംഗ് പറഞ്ഞു.

ഇത് ബിഹാറിലെ പൊതുജനങ്ങളുടെ വിജയമാണ്. ഇവിടെ ഒരു ഇരട്ട എഞ്ചിന്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ പോകുന്നുവെന്ന് വ്യക്തമാണ്. ഇവിടുത്തെ വോട്ടര്‍മാര്‍ക്ക് അഭിനന്ദനങ്ങളെന്നുമാണ് ബിജെപി എംപി ദീപക് പ്രകാശ് പറഞ്ഞത്.

SCROLL FOR NEXT