Source: Screengrab
NATIONAL

കേന്ദ്ര ബജറ്റ് 2026: കേരളത്തിന് എന്തെല്ലാം?

നരേന്ദ്ര മോദി സർക്കാരിൻ്റെ മൂന്നാം ബജറ്റിൽ കേരളത്തിന് പ്രഖ്യാപനങ്ങൾ..

Author : ന്യൂസ് ഡെസ്ക്

ഡൽഹി: രാജ്യം ഉറ്റുനോക്കുന്ന കേന്ദ്ര ബജറ്റ് ധനമന്ത്രി നിർമലാ സീതാരാമൻ അവതരിപ്പിക്കുകയാണ്. രാവിലെ 11 മണിയോടെയാണ് ധനമന്ത്രി ലോക്സഭയിൽ ബജറ്റ് അവതരണം ആരംഭിച്ചത്. നരേന്ദ്ര മോദി സർക്കാരിൻ്റെ മൂന്നാം ബജറ്റിൽ കേരളത്തിന് എന്തെല്ലാം പ്രഖ്യാപനങ്ങളെന്ന് നോക്കാം...

- റെയർ എർത്ത് മൈനിങ് കോറിഡോറിൽ കേരളത്തെ ഉൾപ്പെടുത്തി. ധാതുമണൽ ഇടനാഴിയിൽ കേരളം, ഒഡീഷ, കേരള, ആന്ധ്ര, തമിഴ്നാട് എന്നിവിടങ്ങളിൽ റെയർ എർത്ത് മൈനിങിനായാണ് (ധാതു മണൽ ഖനനം) പ്രത്യേക പദ്ധതി. ഖനനം, സംസ്കരണം എന്നിവടയക്കം വര്‍ധിപ്പിക്കുന്നതിനാണ് പദ്ധതി.

- കേരളത്തിലും കര്‍ണാടകയിലും കടലാമ പരിചരണത്തിന് പ്രത്യേക കേന്ദ്രം സ്ഥാപിക്കും. മത്സ്യസമ്പത്ത് വർധിപ്പിക്കാൻ 500 സംഭരണികൾ കേന്ദ്രീകരിച്ചും പദ്ധതി നടപ്പിലാക്കും. ഈ മേഖലയിൽ സ്ത്രീകൾക്ക് തൊഴിലവസരം വർധിപ്പിക്കും.

- തേങ്ങ കർഷകർക്ക് പ്രോത്സാഹനം: കോക്കനട്ട് പ്രോമോഷൻ സ്കീം പ്രഖ്യാപിച്ചു. ഒരു കോടിയോളം കര്‍ഷകര്‍ക്ക് ഗുണമാകും. പ്രധാന ഉത്പാദനം നടക്കുന്ന സംസ്ഥാനങ്ങളിൽ ഉത്പാദനമില്ലാത്ത തെങ്ങുകൾ മാറ്റി പുതിയത് നടാൻ പ്രോത്സാഹനം നൽകും. ഇന്ത്യൻ കശുവണ്ടിയും തേങ്ങയും ആഗോള നിലവാരത്തിലേക്ക് ഉയർത്താനും സഹായം.

SCROLL FOR NEXT