പ്രതീകാത്മക ചിത്രം Source: Wikkimedia
NATIONAL

"ഒരു കോടി ജനങ്ങൾ കൊല്ലപ്പെടും, 400 കിലോ ആർഡിഎക്സ് സ്ഥാപിച്ചിട്ടുണ്ട്"; മുംബൈയിൽ ചാവേർ ബോംബ് ഭീഷണി

ഭീഷണി സന്ദേശത്തിന് പിന്നാലെ മുംബൈ നഗരമൊട്ടാകെ അതീവ ജാഗ്രതയിലാണ്

Author : ന്യൂസ് ഡെസ്ക്

മുംബൈ: ഗണേശ ഉത്സവത്തിനിടെ മുംബൈ നഗരത്തില്‍ ചാവേറാക്രമണങ്ങള്‍ക്ക് പദ്ധതിയിടുന്നതായി അജ്ഞാത ഭീഷണി സന്ദേശം. ട്രാഫിക് പൊലീസിന്‍റെ ഔദ്യോഗിക വാട്സ്ആപ്പ് നമ്പറിലാണ് ഭീഷണി സന്ദേശമെത്തിയത്. ഭീഷണി സന്ദേശത്തിന് പിന്നാലെ മുംബൈ നഗരമൊട്ടാകെ അതീവ ജാഗ്രതയിലാണ്.

ഇന്നലെ ട്രാഫിക് പൊലീസിന്റെ കൺട്രോൾ റൂമിലെ വാട്ട്‌സ്ആപ്പ് ഹെൽപ്പ് ലൈനിലാണ് ഭീഷണി സന്ദേശം ലഭിച്ചത്.10 ദിവസത്തെ ഗണേശോത്സവത്തിന്റെ സമാപന ചടങ്ങായ അനന്ത് ചതുർത്ഥി ആഘോഷത്തോടനുബന്ധിച്ച് പൊലീസ് നഗരം മുഴുവൻ സുരക്ഷ ഉറപ്പാക്കുന്നതിനിടെയാണ് സംഭവം. നഗരത്തിലുടനീളം 34 ചാവേറുകളെ വിന്യസിച്ചെന്നും, 34 വാഹനങ്ങളില്‍ സ്ഫോടകവസ്തുക്കള്‍ സ്ഥാപിച്ചിട്ടുണ്ടെന്നുമാണ് സന്ദേശം.

ലഷ്കർ-ഇ-ജിഹാദി എന്ന സംഘടനയുടെ പേരിലാണ് സന്ദേശം ലഭിച്ചത്. 400 കിലോഗ്രാം ആർഡിഎക്സ് ഉപയോഗിച്ചായിരിക്കും ആക്രമണമെന്നും, 14 പാക് ഭീകരർ രാജ്യത്ത് കടന്നിട്ടുണ്ടെന്നും സന്ദേശത്തില്‍ പറയുന്നു. വ്യാജ ബോംബ് ഭീഷണിയെന്നാണ് പ്രാഥമിക നിഗമനമെങ്കിലും, സംസ്ഥാനത്തുടനീളം സുരക്ഷ ശക്തമാക്കിയതായി പൊലീസ് അറിയിച്ചു.

SCROLL FOR NEXT