ഭീകരരെ വധിച്ച് സൈന്യം  Source: X/ ADG PI - INDIAN ARMY
NATIONAL

ഓപ്പറേഷൻ മഹാദേവ്: പഹൽഗാം ഭീകരാക്രമണ സൂത്രധാരൻ അടക്കം മൂന്ന് തീവ്രവാദികളെ വധിച്ച് സൈന്യം

ഭീകരാക്രമണ സൂത്രധാരൻ സുലൈമാൻ ഷാ മൂസയെ വധിച്ചെന്ന് സൈന്യം അറിയിച്ചു. അബു ഹംസ, യാസിർ എന്നീ ഭീകരരാണ് കൊല്ലപ്പെട്ട മറ്റുള്ളവർ.

Author : ന്യൂസ് ഡെസ്ക്

ശ്രീനഗർ: ഓപ്പറേഷൻ മഹാദേവിൻ്റെ ഭാഗമായി നടന്ന ഏറ്റുമുട്ടലിൽ മൂന്ന് ഭീകരവാദികളെ വധിച്ച് ഇന്ത്യൻ സൈന്യം. പഹൽഗാം ഭീകരാക്രമണ സൂത്രധാരൻ അടക്കം മൂന്ന് തീവ്രവാദികളെയാണ് സൈന്യം വധിച്ചത്.

ഭീകരാക്രമണ സൂത്രധാരൻ സുലൈമാൻ ഷാ മൂസയെ വധിച്ചെന്ന് സൈന്യം അറിയിച്ചു. അബു ഹംസ, യാസിർ എന്നീ ഭീകരരാണ് കൊല്ലപ്പെട്ട മറ്റുള്ളവർ. ശ്രീനഗറിന് സമീപം ലിഡ് വാസിലാണ് ഏറ്റുമുട്ടൽ നടന്നത്. ഭീകരരിൽ നിന്ന് എകെ 47 തോക്കുകളും 17 റൈഫിൾ ഗ്രനേഡുകളും കണ്ടെടുത്തിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

SCROLL FOR NEXT